പേരാമ്പ്ര പട്ടണം കന്റെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു

By | Thursday August 6th, 2020

SHARE NEWS

പേരാമ്പ്ര (202 Aug 06): പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ പട്ടണത്തോട് ചേര്‍ന്ന് കിടക്കുന്ന 12 ാം വാര്‍ഡില്‍ ഒരു വീട്ടില്‍ മൂന്നു പേര്‍ക്കും ഇതേ വാര്‍ഡില്‍ മറ്റൊരാള്‍ക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ പേരാമ്പ്ര പട്ടണവും 12 ാം വാര്‍ഡും, പട്ടണവുമായി ബന്ധപ്പെട്ടു കിടക്കുന്ന 6 ാം വാര്‍ഡിന്റെ ഭാഗവും കന്റെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ല കലക്ടര്‍ എസ്. സാംബശിവറാവു ഉത്തരവ് പുറപ്പെടുവിച്ചു.

കൂടാതെ ഗ്രാമപഞ്ചായത്തിലെ 2 ാം വാര്‍ഡില്‍ ചേനായിയിലും കന്റോന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ഭക്ഷ്യ നിര്‍മ്മാണയൂണിറ്റിലെ തൊഴിലാളിക്കും മകാവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. പേരാമ്പ്ര പട്ടണത്തിന്റെ ഒരുഭാഗം ഉള്‍പ്പെടുന്ന പന്ത്രണ്ടാം വാര്‍ഡിലാണ് രോഗം സ്ഥിരീകരിച്ചത്.

12 ാം വാര്‍ഡില്‍ ബൈപ്പാസിന് സമീപം പ്രായമായ ഡയാലിസിസ് രോഗിക്ക് ശസ്ത്രക്രിയ്യയുടെ ആവശ്യാര്‍ത്ഥം നടത്തിയ പരിശോധനയില്‍ ഫലം കോവിഡ് പോസിറ്റീവ് ആവുകയായിരുന്നു. തുടര്‍ന്ന് കുടുംബാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പേര്‍ക്കുകൂടി പോസിറ്റീവാകുകയായിരുന്നു.

ഈ കുടുംബവുമായി സമ്പര്‍ക്ക സാധ്യതയുള്ളതായി മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിര ആര്‍ആര്‍ടി യോഗം പേരാമ്പ്ര പട്ടണം പൂര്‍ണ്ണമായും കന്റെയിന്‍മെന്റ് സോണാക്കണമെന്ന് ജില്ല കലക്ടറോട് ആവശ്യപ്പെട്ടത്.

കലക്ടറുടെ ഉത്തരവ് പ്രകാരം പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 പൂര്‍ണ്ണമായും പേരാമ്പ്ര ടൗണിലെ കല്ലോട് മുതല്‍ കക്കാട് വരെയുള്ള ഭാഗവും വാര്‍ഡ് 6 ലെ ബൈപാസ്സ് ഭാഗവുമാണ് കന്റെയിന്‍മെന്റ് സോണാവുക. ജാഗ്രതാ മുന്‍കരുതലിന്റെ ഭാഗമായി നടപ്പാക്കുന്ന നിയന്ത്രണത്തില്‍ പേരാമ്പ്ര പട്ടണം പൂര്‍ണ്ണമായും ഉള്‍പ്പെടും.

ദുരന്തനിവാരണ പ്രവര്‍ത്തനം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഓഫിസുകള്‍, പോലീസ് ,ഹോം-ഗാര്‍ഡ്, ഫയര്‍ ആന്റ് റസ്‌ക്യൂ, വില്ലേജ് ഓഫീസ്, ട്രഷറി, കെ.എസ്.ഈ.ബി, വാട്ടര്‍ അതോറിറ്റി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, എടിഎം/എടിഎം സൗകര്യമില്ലാത്ത സഹകരണബാങ്കുകള്‍ (10 മണി മുതല്‍ 1.00 മണി വരെ തുറന്നു പ്രവര്‍ത്തിക്കാവുന്നതാണ് ) എന്നിവ ഒഴികെയുള്ള ഓഫീസുകള്‍ അടച്ചിടേണ്ടതും ജിവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടതുമാണ് .

ദുരന്തനിവാരണ പ്രവര്‍ത്തികള്‍ തടസ്സം കൂടാതെ നടത്തുന്നതിനായി ജില്ലാ നിര്‍മിതി കേന്ദ്ര, പൊതുമരാമത് വകുപ്പ്, ഇറിഗേഷന്‍ എന്നീ വകുപ്പുകളെ കണ്ടയിന്‍മെന്റ് സോണില്‍ നിന്ന് ഒഴുവാക്കുന്നു. ഈ വകുപ്പിലെ ജീവനക്കാര്‍ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ബന്ധപെട്ട പോലീസ് മറ്റു പരിശോധന ഉദ്യോഗസ്ഥരെ കാണിക്കേണ്ടതാണ്.

നാഷണലൈസ്ഡ് ബാങ്കുകള്‍ /സഹകരണ ബാങ്കുകള്‍ 10 മണി മുതല്‍ 1 മണി വരെ അന്‍പത് ശതമാനമോ അതില്‍ കുറവോ ആളുകളെ വെച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. ഭക്ഷ്യ ആവശ്യ വസ്തുകളുടെ വില്പനശാലകള്‍ ബേക്കറി ഉള്‍പ്പെടെയുള്ള കടകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, മറ്റു ആവശ്യസര്‍വീസുകള്‍ എന്നിവ രാവിലെ 10 മണി മുതല്‍ 6 മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്.

ചിക്കന്‍ സ്റ്റാളുകള്‍ രാവിലെ 7 മുതല്‍ 2 മണി വരെ മാത്രം പ്രവൃത്തിക്കാവുന്നതാണ്. മില്‍ക്ക് ബൂത്തുകള്‍ രാവിലെ 5 മുതല്‍ 10 മണി വരെയും വൈകുന്നേരം 4 മുതല്‍ 6 മണി വരെയും മാത്രമേ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.

ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിനായുള്ള വാഹനങ്ങള്‍ക്ക് നിരീക്ഷണത്തിനും പരിശോധനക്കുമായി വരുന്ന വാഹനങ്ങള്‍ക്ക് നിരോധനം ബാധകമല്ല.

പ്രസ്തുത തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചുകൊണ്ട് ഉത്തരവാകുന്നു. അവശ്യവസ്തുക്കളുടെ വിതരണത്തിന് വരുന്ന വാഹനങ്ങള്‍ക്കും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിനായുള്ള വാഹനങ്ങള്‍ക്കും, നീരീക്ഷണത്തിനും പരിശോധനക്കുമായി വരുന്ന ആരോഗ്യവകുപ്പ് ജീവനക്കാരുടെ വാഹനങ്ങള്‍ക്കും നിരോധനം ബാധകമല്ല.

ഹൈവേ വഴി യാത്രചെയ്യുന്നവര്‍ കണ്ടെയിന്‍മെന്റ് സോണില്‍ ഒരിടത്തും നിര്‍ത്താന്‍ പാടുള്ളതല്ല. കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടവര്‍ അടിയന്തിര വൈദ്യസഹായത്തിനും അവശ്യവസ്തുക്കള്‍ വാങ്ങാനുമല്ലാതെ വീടിന് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവര്‍ ഈ വാര്‍ഡിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചിരിക്കുന്നു .

മേല്‍ പറഞ്ഞിരിക്കുന്ന വാര്‍ഡുകളില്‍ താമസിക്കുന്നവര്‍ക്ക് വാര്‍ഡിന് പുറത്ത് നിന്ന് അവശ്യവസ്തുക്കള്‍ ആവശ്യമായിവരുന്ന പക്ഷം വാര്‍ഡ് ആര്‍ആര്‍ടികളുടെ സഹായം തേടാവുന്നതാണ്.

മേല്‍ പറഞ്ഞിരിക്കുന്ന വാര്‍ഡുകളില്‍ പോലീസ് നിരീക്ഷണം ശക്തിപ്പെടുത്താനാവശ്യമായ നടപടികള്‍ ജില്ലാപോലീസ് മേധാവി സിറ്റി/റൂറല്‍ സ്വീകരിക്കേണ്ടതാണ്. ഇന്‍സിഡന്റ് കമാന്റര്‍മാര്‍ ,നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ മേല്‍ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണം ശക്തിപ്പെടുത്തേണ്ടതാണ്. ഈ പഞ്ചായത്തുകളില്‍ രാത്രി 7.00 മണി മുതല്‍ രാവിലെ 5.00 മണിവരെയുള്ള യാത്രകള്‍ പൂര്‍ണമായി നിരോധിച്ചിരിക്കുന്നു . അടിയന്തിര വൈദ്യസഹായത്തിനുള്ള യാത്രകള്‍ക്ക് മാത്രമേ ഇളവുണ്ടായിരിക്കുകയുള്ളു.

മേല്‍ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 2005ലെ ദുരന്തനിവാരണനിയമം സെക്ഷന്‍ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ അനുസരിച്ചും ഇന്‍ഡ്യന്‍ പീനല്‍ കോഡ് 188,269വകുപ്പുകള്‍ പ്രകാരവും കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ് എന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവിന് 07-08-2020 മുതല്‍ പ്രാബല്യമുണ്ടായിരിക്കും

As per the order of the Collector, Ward 12 of Perampra Grama Panchayat will be fully contained from Kallot to Kakkad in Perampra town and the bypass section of Ward 6 will be the cantonment zone. The town of Perambra will be fully included in the controls implemented as part of the vigilance precaution.

Offices related to Disaster Management and Kovid Prevention, Police, Home-Guard, Fire and Rescue, Village Office, Treasury, KSEB, Water Authority, Local Bodies, Co-operative Banks without ATM / ATM facilities (10 a.m. to 1.00 p.m. Offices should be closed and employees should work from home.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read