ചങ്ങരോത്ത് പലയിടങ്ങളിലും വെള്ളം കയറി; നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

By | Saturday August 8th, 2020

SHARE NEWS

പേരാമ്പ്ര (2020 Aug 08): കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ വിവിധ ഇടങ്ങളില്‍ വെള്ളം കയറി തുടങ്ങി. ചവറംമൂഴിയില്‍ കുറ്റ്യാടി പുഴയുടെ തീരത്ത് താമസിക്കുന്ന ആറ് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.

കടിയങ്ങാട് പാലത്ത് പ്രവര്‍ത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിന് ചുറ്റും വെള്ളം കയറി എഫ്എച്ച്‌സി ഒറ്റപ്പെട്ടിരിക്കുകയാണ്. ചവറംമൂഴി, കുളക്കണ്ടം, നരിമഞ്ചക്കല്‍ കോളനി, മുതുവണ്ണാച്ച, കല്ലൂര്‍, കടിയങ്ങാട് മഹിമ, കൂനിയോട് തുടങ്ങിയ സ്ഥലങ്ങള്‍ വെള്ളം കയറല്‍ ഭീഷണിയിലാണ്.

അഞ്ചാം വാര്‍ഡില്‍ ചവറം മൂഴിയില്‍ 6 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. നരിമഞ്ചക്കല്‍ കോളനിയില്‍ പതിനഞ്ചോളം കുടുംബങ്ങളെയും കല്ലൂരില്‍ 2 കുടുംബങ്ങളെയും മാറ്റിപാര്‍പ്പിച്ചു. മറ്റിടങ്ങളില്‍ ആളുകള്‍ ബന്ധു വീടുകളിലേക്ക് താമസം മാറിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ചവറംമൂഴി, നരിമഞ്ചക്കല്‍ എന്നിവിടങ്ങളില്‍ വെള്ളം കയറിയതിനെ വീട്ടുകാര്‍ക്ക് ഒഴിഞ്ഞുപോകേണ്ടി വന്നിട്ടുണ്ട്.

കക്കയം അണക്കെട്ട് തുറക്കുന്നതിന്റെ മുന്നോടിയായി ഗ്രാമപഞ്ചായത്ത്, റവന്യൂ, പൊലീസ് അധികൃതര്‍ ചേര്‍ന്ന് ഇവരെ സമീപത്തെ സ്‌ക്കൂളുകളിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ പുഴയോട് ചേര്‍ന്ന് താഴ്ന്ന പ്രദേശത്ത് 7 വീടുകളാണുള്ളത് അതില്‍ 6 വീടുകളിലെ ഇരുപതോളം താമസക്കാരെയാണ് മാറ്റി പാര്‍പ്പിച്ചത്.

ഒരു വീട്ടില്‍ ആള്‍താമസമില്ല. കിഴക്കെകുന്നേല്‍ ശശി, ചക്കംതൊടി വാസു, നമ്പിപറമ്പത്ത് സിനിജ, കുഴിച്ചാര്‍മണ്ണില്‍താഴ രാജന്‍, കിഴക്കെകുന്നേല്‍ ഫിലോമിന, കുറ്റിയാങ്കല്‍ നാരായണന്‍ ചെട്ട്യാര്‍ എന്നിവരുടെ കുടുംബങ്ങളെയാണ് പടത്തുകടവ് ഹോളീഫാമിലി ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലേക്ക് മാറ്റിയത്. ഇതില്‍ ക്വാറന്റെയിനില്‍ കഴിയുകയായിരുന്ന യുവാവിനെ സമീപത്തെ ഹോളീഫാമിലി യുപി സ്‌ക്കൂളിലേക്കും മാറ്റി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ലീല, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.ടി. സരീഷ്, ഗ്രാമപഞ്ചായത്തംഗം ഇ.സി. ശാന്ത, സെക്രട്ടറി എസ്. കൃഷ്ണകുമാര്‍, വില്ലേജ് ഓഫീസര്‍ എം.എസ്. ഗീത, പെരുവണ്ണവമൂഴി പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് മാറ്റി പാര്‍പ്പിച്ചത്. ഇതില്‍ ചില വീടുകളില്‍ ഇന്ന് വെള്ളം കയറിതുടങ്ങിയിട്ടുണ്ട്.

As the monsoon intensified, water started flooding in various parts of Changaroth Grama Panchayat. Six families living on the banks of the Kuttyadi river in Chavarammoozhi have been relocated.

The FHC is isolated due to flooding around the family health center at Katiyangad bridge. Places like Chavarammoozhi, Kulakandam, Narimanchakkal Colony, Muthuvannacha, Kallur, Katiyangad Mahima and Kooniode are under threat of floods.

In the fifth ward, 6 families were relocated to the garbage dump. Fifteen families were relocated in Narimanchakkal colony and 2 families in Kallur. Elsewhere, people have moved in with relatives. Last year, the families had to evacuate due to floods in Chavarammoozhi and Narimanchakkal

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read