Categories
headlines

ആശാ വര്‍ക്കര്‍മാരുടെ വേതനം 18000 രൂപയാക്കി ഉയര്‍ത്തണം ഐഎന്‍ടിയുസി

പേരാമ്പ്ര : ആശാ വര്‍ക്കര്‍മാരുടെ വേതനം 18000 രൂപയാക്കി ഉയര്‍ത്തണമെന്ന് ആശാ വര്‍ക്കേഴ്‌സ് യുണിയന്‍ (ഐഎന്‍ടിയുസി) ചങ്ങരോത്ത് പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. ആശാ വര്‍ക്കര്‍മാരുടെ ആരോഗ്യ സുരക്ഷയും ജോലി സുരക്ഷയും ഉറപ്പു വരുത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.


ജില്ല പ്രസിഡന്റ് കെ. രാജീവ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി.കെ പുഷ്പ അധ്യക്ഷത വഹിച്ചു.ജില്ല ജനറല്‍ സെക്രട്ടറി മനോജ് എടാണി മുഖ്യ പ്രഭാഷണം നടത്തി. എന്‍.ടി. ജിതേഷ് ക്ലാസെടുത്തു.

സംസ്ഥാന സെക്രട്ടറി ടി. നുസൃത്ത്, മണ്ഡലം പ്രസിഡന്റ് ഇ.ടി. സരീഷ്, ഷാജു പൊന്‍പറ, പ്രകാശന്‍ കന്നാട്ടി, കെ.കെ.ലീല, കെ.കെ അശോകന്‍, ഷൈലജ ചെറു വോട്ട്, എ. റീജ, എം.സി ജലജ, എന്‍.കെ. കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.


 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS