Categories
headlines

അഞ്ഞൂറിലധികം പിഇഎല്‍ഡി, യുഎഫ്ഇ പ്രൊസീജ്യറുകള്‍ പൂര്‍ത്തിയാക്കി ആസ്റ്റര്‍ മിംസ് കോട്ടക്കല്‍ സുപ്രധാന നാഴികക്കല്ല് പിന്നിടുന്നു

കൊച്ചി : സംസ്ഥാനത്തെ പ്രമുഖ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയായ ആസ്റ്റര്‍ മിംസ് കോട്ടക്കല്‍ 500 ലധികം പെര്‍ക്യൂട്ടേനിയസ് എന്റോസ്‌കോപിക് ലംമ്പര്‍ ഡിസെക്ടമി  പ്രൊസീജ്യറുകളും, 500 ലധികം യൂട്രൈന്‍
ഫ്രൈബ്രോയിഡ് എംബോളൈസേഷന്‍  പ്രൊസീജ്യറുകളും പൂര്‍ത്തിയാക്കി ഒരു സുപ്രധാന നാഴികക്കല്ല് കടന്നിരിക്കുന്നതായി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
.


കഴിഞ്ഞ 2 വര്‍ഷത്തിനുള്ളിലാണ് ആശുപത്രി ക്ലിനിക്കല്‍ രംഗത്തെ ഈ അസാധാരണ നേട്ടം കൈവരിച്ചത്. കടുത്ത നടുവേദനയുള്ള രോഗികളിലും ഫൈബ്രോയിഡ് രോഗികളിലുമാണ് ഈ പ്രൊസീജ്യറുകള്‍ വിജയകരമായി ചെയ്ത് നേട്ടം കൈവരിച്ചത്.

ലമ്പാര്‍ ഡിസ്‌ക് തള്ളുന്നത് മൂലമോ ഡിസ്‌ക് തേയ്മാനം മൂലമോ നടുഭാഗത്തു നിന്നാരംഭിച്ചു കാലിലേക്ക് പടരുന്ന വേദന, മരുന്നു കൊണ്ടും വ്യായാമം കൊണ്ടും സുഖപ്പെടുന്നില്ലെങ്കില്‍ ശസ്ത്രക്രിയയാണ് സാധാരണഗതിയില്‍ നിര്‍ദ്ദേശിക്കപ്പെടാറുള്ളത്.


ഓപ്പണ്‍ ഡിസെക്റ്റമി എന്ന സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയ്ക്ക് പകരം ആധുനിക വൈദ്യ ശാസ്ത്രം  ഏറെ പുരോഗമിച്ചതിന്റെ ഫലമായി നട്ടെല്ലിന്റെ ഭാഗത്ത് ഡിസ്‌ക് ഫ്രാഗ്മെന്റ് തള്ളുന്നത് എന്‍ഡോസ്‌കോപ്പിയിലൂടെ കണടുപിടിച്ച് ഒഴിവാക്കുന്ന അതിനൂതന ചികിത്സാരീതിയാണ് പെര്‍ക്യൂട്ടേനിയസ് എന്‍ഡോസ്‌കോപിക് ലമ്പാര്‍ ഡിസെക്റ്റമി.

ചെറിയ മുറിവ്, കുറഞ്ഞ രക്തസ്രാവം, ജനറല്‍ അനസ്തേഷ്യ ആവശ്യമില്ല, വളരെ കുറഞ്ഞ ആശുപത്രിവാസം എന്നിവ ഈ പ്രൊസീജ്യറിന്റെ പ്രത്യേകതകളാണ്. സീനിയര്‍ കണ്‍സല്‍ട്ടന്റ് ഓര്‍ത്തോപീഡിക്ക് സര്‍ജന്‍ ഡോ. ഫൈസല്‍ എം. ഇക്ബാല്‍, സീനിയര്‍ കണ്‍സല്‍ട്ടന്റ് ന്യൂറോ സര്‍ജന്‍ ഡോ. ഷാജി കെ. ആര്‍ എന്നിവരാണ് ഈ പ്രസീജ്യറിന് നേതൃത്വം നല്‍കുന്നത്.


കയ്യിലെ ധമനികളിലൂടെ ഒരു ട്യൂബ് കടത്തിവിട്ട് ഗര്‍ഭാശയ രക്തക്കുഴലിലേക്ക് മരുന്നു കുത്തിവെച്ച് മുഴകളിലേക്കുള്ള രക്തയോട്ടം തടസപ്പെടുത്തുകയാണ് യൂട്രൈന്‍ ഫ്രൈബ്രോയിഡ് എംബോളൈസേഷനിലൂടെ ചെയ്യുന്നത്.

ഇത്തരത്തില്‍ ഗര്‍ഭാശയ മുഴകളിലെ രക്തയോട്ടം കുറയുമ്പോള്‍ അവ ചുരുങ്ങി വരികയും രോഗശമനം ലഭിക്കുകയും ചെയ്യുന്നു. ഓപ്പറേഷന്‍ മൂലമുണ്ടാകുന്ന മുറിവുകള്‍ ഉണ്ടാവില്ല. കുറഞ്ഞ ആശുപത്രിവാസം, കുറഞ്ഞ വിശ്രമ കാലയളവ്, താരതമ്യേന കുറഞ്ഞ വേദന എന്നിവയാണ് സവിശേഷതകള്‍.

ഗര്‍ഭപാത്രം എടുത്തുമാറ്റേണ്ടതില്ല എന്നതും ഈ ചികിത്സാരീതിയുടെ മറ്റൊരു പ്രധാന സവിശേഷതയാണ്. ആസ്റ്റര്‍ മിംസ് കോട്ടക്കല്‍ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. തഹസിന്‍ നെടുവഞ്ചേരിയുടെ നേതൃത്വത്തിലാണ് ഈ ചികിത്സ നടന്നു വരുന്നത്.

ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ഇന്ത്യയ്ക്കകത്തും പുറത്തും നിന്നുമായി ആയിരത്തിലധികം പ്രൊസീജ്യറുകളാണ് വിജയകരമായി പൂര്‍ത്തീകരിച്ചത്.

സ്ത്രീകളില്‍ ധാരാളമായി കണ്ടുവരുന്ന ഫൈബ്രോയ്ഡ്, നടുവേദന തുടങ്ങിയ പ്രശ്നങ്ങള്‍ ഒരൊറ്റ ദിവസം കൊണ്ട് തന്നെ പരിഹരിക്കാവുന്ന ഈ പ്രൊസീജ്യറുകളെക്കുറിച്ച് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിന് മുന്നോട്ട് വന്ന സിനിമാതാരം ഹണി റോസ്, ആസ്റ്റര്‍ മിംസ് കോട്ടക്കല്‍ മെഡിക്കല്‍ സര്‍വ്വീസ് ചീഫ് പി.എസ്. ഹരി, സീനിയര്‍ ഓര്‍ത്തോപീഡിക്ക് സര്‍ജന്‍ ഡോ. ഫൈസല്‍ എം. ഇക്ബാല്‍, കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. തഹസിന്‍ നെടുവഞ്ചേരി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP