Categories
headlines

പാലേരിയില്‍ വീടിനു നേരെ ആക്രമണം

പേരാമ്പ്ര: പാലേരിയില്‍ വീടിനു നേരെ ആക്രമണം. ഇന്നലെ അര്‍ധരാത്രിയോടെ പാലേരിയില്‍ കുറ്റിയില്‍ മീത്തല്‍ കുമാരന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. ആക്രമണത്തില്‍ കുമാരനും ഭാര്യ ശാന്തക്കും മകന്‍ ഷാജിക്കും സാരമായ പരിക്കുകളോടെയാണ് രക്ഷപെട്ടത്. ആക്രമണത്തില്‍ ഷാജിക്ക് തലയ്ക്കും, കൈക്കും അടിയേറ്റിട്ടുണ്ട്. ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിന്റെ റൂമിലേക്ക് ഇരുമ്പ് പൈപ്പും, കത്തിയും, പെട്രോളുമായാണ് സംഘം എത്തിയത്. വീട്ടിലെ ഫര്‍ണിച്ചറുകള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവ തല്ലി തകര്‍ത്ത നിലയിലാണ്. നാലംഗ സംഘത്തില്‍ മൂന്നുപേര്‍ ഓടിരക്ഷപെടുകയും, ഒരാളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടുകയും ഇയാളെ പേരാമ്പ്ര പൊലീസില്‍ ഏല്പിക്കുകയും ചെയ്തതായി നാട്ടുകാര്‍ പറഞ്ഞു. അക്രമികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന കാര്‍ സമീപെത്ത പറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊട്ടേഷന്‍ സംഘമാണ് ആക്രമണം നടത്തിയത് എന്ന് വീട്ടുകാര്‍ സംശയിക്കുന്നു.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Perambranews Live

RELATED NEWS


NEWS ROUND UP