മേപ്പയ്യൂരില്‍ ഓട്ടോറിക്ഷ മറിഞ്ഞ് അപകടത്തില്‍ ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

By | Friday September 20th, 2019

SHARE NEWS

മേപ്പയ്യൂര്‍ : മേപ്പയ്യൂര്‍ ചെറുവണ്ണൂര്‍ റോഡില്‍ അത്തിക്കോട്ട് മുക്കിന്ന് സമീപം വെച്ച് ഇന്ന് കാലത്ത് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ചികില്‍സയിലിരിക്കെ വയോധികന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് വൈകീട്ട് അന്തരിച്ചു.

മൂടാടി നോര്‍ത്ത് കൊല്ലന്റെ വിട മീത്തല്‍ തളുമ്പര്‍ (67) ആണ് മരിച്ചത്. ഭാര്യ മീനാക്ഷി. മകള്‍ ഗിരിജ. മരുമകന്‍ സത്യന്‍(വെങ്ങളം). മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോട്ടത്തിനു ശേഷം സ്വദേശമായ മൂടാടിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read