പേരാമ്പ്ര : വിവിധ ആവശയങ്ങളുന്നയിച്ച് ഓട്ടോറിക്ഷാ തൊഴിലാളികള്‍ പേരാമ്പ്ര ജോയിന്റ് ആര്‍ടിഒ ഓഫീസിന് മുമ്പില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

സിഐടിയു പേരാമ്പ്ര- കുന്നുമ്മല്‍ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്.
കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ട്രാന്‍സ്പോര്‍ട്ട് നിയമം മൂലം കടുത്ത പ്രതിസന്ധിയിലായ മോട്ടോര്‍ തൊഴിലാളി വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കുക, 15 വര്‍ഷം പഴക്കം വന്ന ഡീസല്‍ വാഹനം ഒഴിവാക്കണമെന്ന തീരുമാനം പിന്‍വലിക്കുക,
ഇ ഓട്ടോറിക്ഷകള്‍ പെര്‍മിറ്റിന് വിധേയമാക്കുക, മീറ്റര്‍ സീലിങ്ങിന്റെ അധിക ഫൈന്‍ ഒഴിവാക്കുക, പെട്രോള്‍- ഡീസല്‍ വില വര്‍ദ്ധനവ് തടയുക, പഴയ വാഹനങ്ങളെ ജിപിഎസില്‍ നിന്ന് ഒഴിവാക്കുക, ഓട്ടോ- ടാക്സി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്.
സമരത്തിലുന്നയിച്ച ആവശ്യങ്ങള്‍ ആര്‍ടിഒക്ക് നിവേദനവും നല്കി. സിഐടിയു ജില്ലാ കമ്മറ്റി അംഗം മനോജ് പരാണ്ടി ഉദ്ഘാടനം ചെയ്തു.

ഷൈജു മരുതോങ്കര അധ്യക്ഷത വഹിച്ചു. ജയേഷ് മുതുകാട്, ഒ.ടി. രാജു, സി.എം. സത്യന്, സി.പി.സി. ബാബു എന്നിവര്‍ സംസാരിച്ചു.
News from our Regional Network
RELATED NEWS
