പേരാമ്പ്ര : ആവടുക്ക എല്‍പി സ്കൂളിലെ 2020-21 അധ്യയന വര്‍ഷത്തെ ഓണ്‍ലൈന്‍ സ്കൂള്‍ കലോത്സവം സംഘടിപ്പിച്ചു. കവിയും എഴുത്തുകാരനും വാഗ്മിയുമായ രമേഷ് കാവില്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അഞ്ജന അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ മാനേജര്‍ എം.കെ. സുരേന്ദ്രന്, റിട്ട. പ്രധാനാധ്യാപകന് വി.പി. സോമന്, വി.പി. ഇബ്രാഹിം, എന്‍. വിശ്വന്, ഷീജ ബിജു, ടി.പി. ഗിരീഷ്, കെ.ടി. ബബീഷ്, പി. സുധീര്‍, പി. റഷീദ എന്നിവര്‍ ആശംസ അറിയിച്ചു.
പ്രധാനാധ്യാപിക പി. രാധ സ്വാഗതം പറഞ്ഞ ചടങ്ങിന് വി. രശ്മി നന്ദിയും പറഞ്ഞു. അറബിക് കലോത്സവം റിട്ട. അറബി അധ്യാപകന് കുഞ്ഞിമൊയ്തീന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
രണ്ടു ദിവസമായി നടന്ന കുട്ടികളുടെ കലാവിരുന്നില്‍ ജലച്ഛായം, പെന്‍സില്‍ ഡ്രോയിംഗ്, ആംഗ്യപ്പാട്ട്, കഥ പറയല്‍, നാടോടി നൃത്തം, മോണോ ആക്ട്, കവിത (മലയാളം, ഇംഗ്ലീഷ്), പ്രസംഗം (മലയാളം, ഇംഗ്ലീഷ്), നാടന്‍പാട്ട്, ലളിതഗാനം, മാപ്പിളപ്പാട്ട്, അറബിഗാനം, അറബിക് പദ്യം, ഖുര്‍ ആന്‍ പാരായണം, കൈയ്യെഴുത്ത്, കഥാകഥനം എന്നീ പരിപാടികള്‍ ഉണ്ടായിരുന്നു.
ചെറിയ കുമ്പളം ഗവ: എല്പിയിലെ അധ്യാപിക മിനി, പാലേരി എല്പിയിലെ ഇന്ദുലക്ഷ്മി, പിള്ളപ്പെരുവണ്ണ ജിഎല്‍പിയിലെ അധ്യാപകന് വിജയന്, നാദാപുരം ടിഐഎം ഗേള്‍സ് ഹൈസ്കൂളിലെ അസ്മ, കുഞ്ഞോം ഗവ: ഹൈസ്കൂള്‍ അധ്യാപകന് ഹസീസ്, കൂത്താളി വൊക്കേഷണ്‍ ഹയര്‍ സെക്കണ്ടറിയിലെ ജറീഷ് എന്നിവര്‍ മത്സരങ്ങള്‍ വിധി നിര്‍ണയം ചെയ്തു.

കോവിഡ് പശ്ചാത്തലത്തില്‍ നടത്തിയ കലോത്സവം വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പുത്തന്‍ അനുഭവമായിമാറി. കുട്ടികളുടെയും രക്ഷിതാക്കളുടെയും നിറഞ്ഞ പങ്കാളിത്തം പരിപാടിയില്‍ ഉണ്ടായിരുന്നു.
News from our Regional Network
RELATED NEWS
