കര്‍ഷകരുടെ സ്വപ്നങ്ങളില്‍ കരിവീഴ്ത്തി ആവള പ്രദേശത്ത് കുലകള്‍ക്ക് രോഗം; വാഴകര്‍ഷകര്‍ പ്രതിസന്ധിയില്‍

By | Wednesday July 29th, 2020

SHARE NEWS

പേരാമ്പ്ര (2020 July 29): ആവള ഭാഗത്ത് നേന്ത്രവാഴക്കുലകളില്‍ രോഗം വ്യാപിച്ചത് വാഴകര്‍ഷകരെ പ്രതിസന്ധിയിലാക്കി. കുലകളില്‍ മുഴുവനായി കറുപ്പുനിറത്തിലുളള പാടുകള്‍ പിടിപെടുന്നതാണ് രോഗം. ഇത്മൂലം കുലകള്‍ വിപണനം നടത്താന്‍ പറ്റാതെ കര്‍ഷകര്‍ വിഷമിക്കുകയാണ്.

കായയുടെ നിറവ്യത്യാസം കാരണം ആളുകള്‍ കായവാങ്ങുന്നില്ല, ഇതിനാല്‍ തന്നെ കര്‍ഷകരില്‍ നിന്ന് കുലകള്‍ വാങ്ങാന്‍ വ്യാപാരികളും മടിക്കുന്നു. മൂപ്പെത്താറായ ആയിരക്കണക്കിന് വാഴക്കുലകളിലാണ് ഈ രോഗം കാണുന്നത്. ഒരുപാട് നാളത്തെ അധ്വാനത്തിന്റെ ഫലമാണ് ഇങ്ങനെ നശിക്കുന്നത്.

വായ്പയെടുത്തും മറ്റ് ധനസമാഹരണങ്ങള്‍ നടത്തിയുമാണ് മിക്ക കര്‍ഷകരും വാഴ കൃഷി നടത്തിയിട്ടുള്ളത്. കോവിഡ് മഹാമാരിക്കിടയില്‍ കര്‍ഷകരുടെ സ്വപ്നങ്ങളില്‍ കരിവീഴ്ത്തിയാണ് രോഗബാധയെത്തിയത്.

ആവള, എടവരാട് തുടങ്ങിയ ഭാഗങ്ങളില്‍ ആണ് ഈ രോഗം കാണപ്പെടുന്നത്. എ.പി. രാജന്‍, കെ.ടി. ശ്രീധരന്‍, ഒ. കുഞ്ഞികൃഷ്ണക്കുറുപ്പ്, സി.എം. നാരായണന്‍, ഇ. ഭാസ്‌ക്കരന്‍, സോമന്‍ ആവള തുടങ്ങി നിരവധി കര്‍ഷകരാണ് വാഴക്കുല വിപണനം നടത്താന്‍ പറ്റാതെ ദുരിത്തില്‍ ആയത്.

സാധാരണഗതിയില്‍ കിലായ്ക്ക് 40-45 രൂപ വില ലഭിക്കേണ്ട കുലകളാണ് രോഗം കണ്ടതോടെ ആര്‍ക്കും വേണ്ടാത്ത അവസ്ഥയിലായത്. 15 രൂപയ്ക്ക് പോലും വാങ്ങാന്‍ ആളില്ലന്ന് കര്‍ഷകര്‍ പറയുന്നു. ഒരു നേന്ത്രകുല ഏകദേശം 30 കിലോ വരെ തൂക്കം ഉണ്ടാകും. ഇങ്ങനെ വന്‍ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാവുന്നത്.

ഇത് ഫ്രൂട്ട് പിക്കിംഗ് ഡിസീസ് എന്ന രോഗമാണെന്നും പൈറസ് ലോറിയ വിഭാഗത്തില്‍പെട്ട ഫംഗസാണ് രോഗത്തിന് കാരണമെന്നും ഇത്തരം കായകള്‍ ഉപയോഗ യോഗ്യമാണെന്നും ചെറുവണ്ണൂര്‍ കൃഷി ഓഫീസര്‍ മുഹമ്മദ് അനീസ് പറഞ്ഞു.

ഇത്തരം കായ്കള്‍ക്ക് ഭംഗിക്കുറവ് മാത്രമേയുള്ളൂ ഗുണത്തിലും തൂക്കത്തിലും യാതൊരു കുറവും ഉണ്ടാവുകയില്ല. കഴിഞ്ഞ വര്‍ഷം ആലുവ പച്ചക്കറി മാര്‍ക്കറ്റിലാണ് ഇത്തരം രോഗബാധയുള്ള കുലകള്‍ ആദ്യമായി കണ്ടത്.

തുടര്‍ന്ന് തൃശ്ശൂര്‍ വെള്ളായനി ഹോര്‍ട്ടികള്‍ച്ചറല്‍ സര്‍വ്വകലാശാലയിലെ ഡോ. പി.ആര്‍. രശ്മിയുടെ നേതൃത്വത്തിലുള്ള സംഘം ഇതേകുറിച്ച് ഗവേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് രോഗകാരണം കണ്ടെത്തിയത്.

കേരളത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോള്‍ ഈ രോഗം കാണപ്പെടുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ ചെറുവണ്ണൂരിലും സമീപ പ്രദേശങ്ങളിലും രോഗം പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്. വാഴകുലച്ച് മുക്കാല്‍ ഭാഗം മൂപ്പെത്തുമ്പോഴാണ് രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുക. മഴക്കാലം രോഗവര്‍ദ്ധനവിന് ആക്കം കൂട്ടും.

രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ മന്‍കോസെബ്, കാര്‍ബന്‍ഡാസിം എന്നിവയുടെ മിശ്രിതം 1.5 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചതോ, 2 മില്ലി കോപ്പര്‍ഹൈഡ്രോക്‌സൈഡ് ഒരുലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചതോ കുലകളില്‍ തളിച്ചു കൊടുത്താല്‍ രോഗബാധയില്‍ നിന്ന് രക്ഷനേടാമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

വാഴക്കുലകള്‍ക്ക് രോഗബാധമൂലം വിഷമമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് വേണ്ട നഷ്ടപരിഹാരം നല്‍കണമെണ് കേരളകോണ്‍ഗ്രസ് (ജേക്കബ്) ജില്ല സെക്രട്ടറി മനോജ് ആവള ആവശ്യപ്പെട്ടു.

Outbreaks appear to be exacerbated during this time of year. The disease is characterized by black spots all over the bunch. As a result, farmers are worried about not being able to market the bunches.

People do not buy berries because of the color of the berries, which makes traders reluctant to buy bunches from farmers. The disease is found in thousands of mature bananas. It is the result of a lot of hard work.

Most of the farmers have been cultivating bananas with loans and other fundraising. During the Kovid epidemic, the disease spread to the farmers’ dreams.

 

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read