ആവള ബ്രദേഴ്‌സ് കലാസമിതി ഭരണഘടന നിയമ ബോധവല്‍ക്കരണവും, സ്വയം പ്രതിരോധ ക്ലാസും സംഘടിപ്പിച്ചു

By | Tuesday March 10th, 2020

SHARE NEWS

പേരാമ്പ്ര : അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ആവള ബ്രദേഴ്‌സ് കലാസമിതി സ്ത്രീകള്‍ക്ക് വേണ്ടി ഭരണഘടന നിയമ ബോധ വല്‍ക്കരണ ക്ളാസും സ്വയം പ്രതിരോധ പരിശീലന പരിപാടിയും സംഘടിപ്പിച്ചു. കലാസമിതി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കലാസമിതി പ്രസിഡന്റ് രജീഷ് കണ്ടോത്ത് അധ്യക്ഷത വഹിച്ചു.

അഡ്വ: രാജീവന്‍ മല്ലിശ്ശേരി ഭരണഘടന നിയമ ബോധവല്‍ക്കരണ ക്ലാസ് എടുത്തു. തുടര്‍ന്നു കോഴിക്കോട് റൂറല്‍ വനിതാസെല്‍ പോലീസ് ഉദ്യോഗസ്ഥരായ കെ. സുജാത, വി. ബിന്ദു, വി.വി. ഷീജ എന്നിവര്‍ സ്വയം പ്രതിരോധ ക്ലാസ് എടുത്തു.

ഷാനവാസ് കൈവേലി, ടി. രജീഷ്, പ്രവീണ്‍ ആവള, ശ്രീജിത്ത് ചൈത്രം, ബി.ബി. ബിനീഷ്, അജേഷ്‌കുമാര്‍, രഞ്ജിത് നിടുമ്പ്രത്ത്, കെ. കുഞ്ഞമ്മത്, ഷൈമ സന്തോഷ്, ശ്രിജില ശ്രീജിത്ത്, ബിജിഷ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. കുടുംബംശ്രീ പ്രവര്‍ത്തകരും കുട്ടികളും അടക്കം 60 ഓളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read