ആവള ബ്രദേഴ്‌സ് കലാസമിതി ഏകദിന ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

By | Sunday January 12th, 2020

SHARE NEWS

പേരാമ്പ്ര : ആവള ബ്രദേഴ്‌സ് കലാസമിതി നെഹ്റു യുവകേന്ദ്ര കോഴിക്കോടിന്റെ സഹകരണത്തോടെ തീം ബേസ്ഡ് എവയര്‍നെസ്സ് അന്റ് എഡ്യുക്കേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. ആവള യുപി സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി സതി പരിപാടി ഉദ്ഘാടനം ചെയ്തു. കലാസമിതി പ്രസിഡന്റ് രജീഷ് കണ്ടോത്ത് അധ്യക്ഷത വഹിച്ചു.

‘മാറുന്ന മലയാളിയും മാറാത്ത രോഗങ്ങളും’ എന്ന വിഷയത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഒ.സി. അരവിന്ദന്‍, ചെറുകിട സംരംഭങ്ങളും സാധ്യതകളും എന്ന വിഷയത്തില്‍ പേരാമ്പ്ര ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ കെ. ഷിബിന്‍, ‘സൈബര്‍ ലോകത്തെ അറിഞ്ഞു മുന്നേറാം’ എന്ന വിഷയത്തില്‍ സൈബര്‍ സെല്‍ സബ് ഇന്‍സ്പെക്ടര്‍ സത്യന്‍ കാരയാട് എന്നിവര്‍ ക്ലാസുകള്‍ എടുത്തു.

ടി. രജീഷ്, കൃഷ്ണകുമാര്‍, സുരേഷ് ആവള, എം. കുഞ്ഞമ്മത്, നൗഷാദ് കൊയിലോത്ത്, ഷംസീര്‍ ആവള, കെ. രജിന്‍രാജ്, എന്‍. രഞ്ജിഷ്, വി.സി. പ്രജിത്ത്, രമ്യ ബിനു, ഷൈമ സന്തോഷ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ജോയിന്റ് സെക്രട്ടറി അജേഷ് കുമാര്‍ നന്ദി പറഞ്ഞു. സ്‌കൂള്‍ പ്രധാനധ്യാപകന്‍ പി.എം. രവീന്ദ്രന്‍ സംസാരിച്ചു. സെക്രട്ടറി ഷാനവാസ് കൈവേലി സ്വാഗതം പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read