Categories
headlines

ഡല്‍ഹിയിലെ ആവേശം ആവളയിലും

പേരാമ്പ്ര : കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇടതുപക്ഷ സംയുക്ത കര്‍ഷക സമരസമിതിയുടെ നേതൃത്വത്തില്‍ ആവളയില്‍ കര്‍ഷക പരേഡ് നടത്തി.


ആവള മഠത്തില്‍ മുക്കില്‍ നിന്നാരംഭിച്ച പരേഡ് ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി. രാധ ഫ്‌ലാഗ് ഓഫ് ചെയ്തു. പരേഡിന് ടി.കെ ശശി, കെ. നാരായണക്കുറുപ്പ്, കെ. അപ്പുക്കുട്ടി, വി.കെ. നാരായണന്‍, ഇബ്രാഹിം കൊയിലോത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

ആവളയില്‍ ചേര്‍ന്ന സമാപന പൊതുയോഗം ജില്ലാ പഞ്ചായത്ത് അംഗം സി.എം ബാബു ഉദ്ഘാടനം ചെയ്തു. കെ. നാരായണക്കുറുപ്പ് അധ്യക്ഷത വഹിച്ചു. അഡ്വ: സി.കെ. വിനോദ്, എം.കെ വത്സന്‍ എന്നിവര്‍ സംസാരിച്ചു.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP