കുട്ടി ഓണപ്പൊട്ടന് കിട്ടിയ ദക്ഷിണ ദുരിതാശ്വാസ നിധിയിലേക്ക്

By | Tuesday September 3rd, 2019

SHARE NEWS

പേരാമ്പ്ര : വടക്കുമ്പാട് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഓണാഘോഷ പരിപാടിയില്‍ ഓണപ്പൊട്ടന്റെ വേഷം ധരിച്ച് സഹപാഠികളുടെയും അധ്യാപകരുടെയും മനം കവര്‍ന്ന കുട്ടി ഓണപ്പൊട്ടന്‍ തനിക്ക് ലഭിച്ച ദക്ഷിണതുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായി.

വിദ്യാലയത്തിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥി രഹിന്‍ രാജീവ് മുതുവണ്ണാച്ചയാണ് തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. വിദ്യാലയത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചപ്പോള്‍ രഹിന്‍ ഓണപൊട്ടന്റെ വേഷം കെട്ടാന്‍ തയ്യാറായി മുേന്നാട്ട് വരുകയായിരുന്നു. ഓണപ്പൊട്ടനായി വേഷമിട്ട രഹിന്റെ പിതാവ് വര്‍ഷങ്ങളായി ഓണത്തിന് ഓണപ്പൊട്ടനായി വേഷം കെട്ടിവരുന്ന ആളാണ്.

സഹപാഠികളില്‍ നിന്നും അധ്യാപകരില്‍ നിന്നും നാട്ടുകാരില്‍ നിന്നും ദഷിണയായി ലഭിച്ച തുക രഹിന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയായിരുന്നു. പ്രധാനാധ്യാപകന്‍ അബ്ദുള്ള തുക ഏറ്റുവാങ്ങി. പി. പ്രബീഷ്, കെ.എം. അബ്ദുള്ള എന്നിവര്‍ സംബന്ധിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read