Categories
headlines

പന്തിരിക്കര ആവടുക്ക വയലിലെ വാഴ കൃഷി സാമൂഹ്യ വിരുദ്ധര്‍ ചവിട്ടിമെതിച്ചു

പേരാമ്പ: പന്തിരിക്കര ആവടുക്ക വയലില്‍ നടു തോടിനോട് ചേര്‍ന്ന് നട്ടുവളര്‍ത്തിയ വാഴ കൃഷി കഴിഞ്ഞ ദിവസം രാത്രിയില്‍ ഏതാനും സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു.


ആവടുക്ക പാട ശേഖര സെക്രട്ടറി ടി.എസ്. ദേവരാജന്‍, കപ്പള്ളിക്കണ്ടി ബാലന്‍, കുഞ്ഞിരാമന്‍ എന്നിവരുടെ കൃഷിയാണ് പിഴുതു മാറ്റിയത്.

ഈ പ്രദേശത്ത് രാത്രികാലങ്ങളില്‍ മദ്യപിച്ചു ബഹളമുണ്ടാക്കുന്നതായി നാട്ടുകാര്‍ പറയപ്പെടുന്നു. ഇരുട്ടിന്റെ മറവില്‍ മദ്യം കഞ്ചാവ്, മയക്ക്മരുന്ന് വില്‍പ്പനയും നടക്കുന്നുണ്ടെന്നും നാട്ടുകാര്‍ പറയപ്പെടുന്നു.


ഈ പ്രദേശത്ത് രാത്രികാലങ്ങളില്‍ പോലീസ് പെട്രോളിങ്ങ് ശക്തമാക്കണമെന്നും, ഇത്തരം സാമുഹിക വിരുദ്ധര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP