കൊറോണ ജാഗ്രതയിലും പേരാമ്പ്ര ബീവറേജസില്‍ യാതൊരു മുന്‍കരുതലും ഇല്ലാതെ മദ്യ വില്പന; മദ്യം വാങ്ങാനെത്തിയവര്‍ തമ്മില്‍ കയ്യാങ്കളി

By | Saturday March 21st, 2020

SHARE NEWS

പേരാമ്പ്ര : കൊറോണ ജാഗ്രതയിലും പേരാമ്പ്രയില്‍ ്രപവര്‍ത്തിക്കുന്ന ബീവറേജസ് ഔട്ട് ലറ്റില്‍ യാതൊരു മുന്‍കരുതലും ഇല്ലാതെ മദ്യ വില്പന തകൃതി. കൊറോണ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇവിടെ മദ്യ വില്പന നടക്കുന്നത്.  ഇന്നലെ കാലത്തു മുതല്‍ ഇവിടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.

തിരക്കിനെ തുടര്‍ന്ന് മദ്യം വാങ്ങാനെത്തിയവര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും അടിപിടിയില്‍ കലാശിക്കുകയായിരുന്നു. എഎസ്ഐ കെ. രതീഷി കുമാറിന്റെ നേതൃത്വത്തില്‍ പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. ഒരേ സമയം നൂറുകണക്കിന് ആളുകള്‍ ക്യൂവില്‍ ഉണ്ടായിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ബീവറേജസ് അധികാരികള്‍ തയ്യാറായില്ല.

കൊറോണ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം സ്ഥലങ്ങളില്‍ ഒരു മീറ്റര്‍ അകലം പാലിച്ച് മാത്രമേ ക്യൂ പാടുള്ളൂ എന്ന സര്‍ക്കാരിന്റെയും ആേരാഗ്യ വകുപ്പിന്റെയും നിര്‍ദ്ദേശം തള്ളികളഞ്ഞു കൊണ്ടാണ് അധികൃതര്‍ മദ്യ വില്പന നടത്തി കൊണ്ടിരിക്കുന്നത്. ഇന്ന് നടക്കുന്ന ജനത കര്‍ഫ്യൂവിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂടുതലായി എത്തിയതോടെ ഇവിടുത്തെ സ്ഥിരം ഏജന്റ്മാര്‍ക്ക് അനധികൃതമായി മദ്യം നല്‍കാനുള്ള അധികൃതരുടെ നീക്കമാണ് വാക്കേറ്റത്തിനും കയ്യാങ്കളിക്കും കാരണമായത്.

അധികൃതരുടെ ഒത്താശയോടെ ഏജന്റ്മാര്‍ക്ക് മദ്യം നല്‍കുന്നത് ഇവിടെ നിത്യ സംഭവമാണെന്ന് മദ്യം വാങ്ങാനെത്തിയവര്‍ പറഞ്ഞു. ഇതിന്റെ പങ്ക് പറ്റിയാണ് ഇത്തരം അനധികൃത നീക്കത്തിന് ഉന്നതര്‍ കൂട്ടു നില്‍ക്കുന്നത്. രാജ്യമാകെ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് വീടുകളില്‍ കഴിയുമ്പോള്‍ സര്‍ക്കാര്‍ ഉത്തരവുകളെല്ലാം കാറ്റില്‍പറത്തി മദ്യ വില്പന നടത്തുന്ന ഔട്ട്ലറ്റ് മാനേജര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കമെന്ന ആവശ്യം ശക്തമാവുന്നു. ഇത് പകര്‍ത്താനെത്തിയ മാധ്യമ പ്രവര്‍ത്തകനു നേരെ ബീവറേജസ് മാനേജര്‍ കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read