പരിസ്ഥിതി ദിനത്തില്‍ ഭൂമിക്കായ് ഒരുമ പദ്ധതിയില്‍ വൃക്ഷതൈകള്‍ വെച്ചുപിടിപ്പിച്ചു

By | Thursday June 6th, 2019

SHARE NEWS

പേരാമ്പ്ര : ഭൂമിക്കായ് ഒരുമ എന്ന മുദ്രാവാക്യമുയര്‍ത്തി ജൂണ്‍ 5 ലോകപരിസ്ഥിതി ദിനം ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു. ജൂണ്‍ 5 ന് പേരാമ്പ്ര ബ്ലോക്കില്‍ രണ്ടായിരത്തിലേറെ വൃക്ഷത്തൈകളാണ് പദ്ധതിയുടെ ഭാഗമായി വെച്ചുപിടിപ്പിച്ചത്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങള്‍ സംസ്ഥാനം ഇപ്പോള്‍ അഭിമുഖീകരിക്കുമ്പോള്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ അവബോധം സമൂഹത്തില്‍ വളര്‍ത്താനും പരിസ്ഥിതി സംരക്ഷണത്തിന് ശാസ്ത്രീയവും പ്രായോഗികവുമായ സമീപനം സ്വീകരിക്കുന്നതിനുമായി ജല സ്രോതസ്സുകള്‍ വീണ്ടെടുക്കുക, ജലാശയങ്ങള്‍ ശുചീകരിക്കുക തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ പേരാമ്പ്ര ബ്ലോക്കില്‍ ഡിവൈഎഫ്‌ഐ ഏറ്റെടുക്കുകയാണ്.

പരിസ്ഥിതി ദിനത്തിനാചരണത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ വെള്ളിയൂരിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ വൃക്ഷതൈനട്ട് നിര്‍വ്വഹിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റി അംഗം പി.കെ. അജീഷ്, ബ്ലോക്ക് സെക്രട്ടറി എം.എം. ജിജേഷ്, പി.എസ്. പ്രവീണ്‍, കെ. പ്രിയേഷ്, കെ.കെ. നിധീഷ്, കെ.എം. ഷിജു എന്നിവര്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read