റോഡില്‍ ചിന്നി ചിതറുന്ന യുവത്വങ്ങള്‍ക്കായ് ഗ്രാമം സുരക്ഷാ പ്രഖ്യാപനം നടത്തി

By | Tuesday April 2nd, 2019

SHARE NEWS

പേരാമ്പ്ര: മൂന്ന് മാസത്തിനകം ബൈക്ക് അപകടങ്ങളില്‍ രണ്ട് യുവാക്കള്‍ മരണപ്പെട്ടത്തിന്റെ പശ്ചാതലത്തില്‍ ചെറിയ കുമ്പളം സുരക്ഷാ ഗ്രാമം പ്രഖ്യാപനവും റോഡ് സുരക്ഷാ ബോധവല്‍ക്കരണ ബൈക്ക് റാലിയും നടത്തി. ചെറിയ കുമ്പളം റസിഡന്‍സ് അസോസിയേഷനാണ് ഇതിന് നേതൃത്വം നല്‍കിയത്.

റോഡ് അപകടങ്ങള്‍ക്ക് കാരണം നിയമങ്ങള്‍ കൃത്യമായി പാലിക്കാത്തത് മാത്രമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്തെ മുഴുവന്‍ ബൈക്ക് യാത്രക്കാരും റോഡ് നിയമങ്ങള്‍ പാലിക്കുമെന്ന് പ്രതിജ്ഞയെടുത്തു. റോഡ്, ജലം, തീ, വൈദ്യുതി എന്നിവയില്‍ നിന്നെല്ലാം നാടിനെ രക്ഷിക്കുകയാണ് സുരക്ഷാഗ്രാമം പദ്ധതി ലക്ഷ്യം വെക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനവും ബൈക്ക് റാലി ഫ്‌ളാഗ് ഓഫും സബ് ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറിയും കൂടിയായ എം.പി. ജയരാജ് ഉദ്ഘാടനം ചെയ്തു. റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.കെ. ജമാല്‍ അധ്യക്ഷത വഹിച്ചു. സുരക്ഷാ ഗ്രാമം കോ-ഓഡിനേറ്റര്‍ ഹസീസ്.പി പദ്ധതി വിശദീകരിച്ചു. യു. കുഞ്ഞബ്ദുള്ള പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.

വി. ലീജ, കെ.കെ. രവി, സി.ടി. സുരേഷ്, നിസാര്‍ പുഞ്ചങ്കണ്ടി, കെ.കെ. സുധീഷ്, വി.എം. മൊയ്തു, ജിനിന്‍ ചന്ദ്രന്‍, കുഞ്ഞമ്മദ് നെല്ലിയോട്ട് എന്നിവര്‍ പ്രസംഗിച്ചു. എസ്.എന്‍. ഷാനവാസ് സ്വാഗതവും ടി. രാജേഷ് കുമാര്‍ നന്ദിയും പറഞ്ഞു. റാലിക്ക് കോറോത്ത് കുഞ്ഞബ്ദുള്ള, കെ. സതീശ് ബാബു, ഇബ്രാഹിം കുരിമണ്ണില്‍, അമ്മത് ചെമ്പോട്ടുക്കണ്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read