ബിജെപി മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നാളെ

By | Wednesday October 2nd, 2019

SHARE NEWS

പേരാമ്പ്ര : ആവളയിലെ ബിജെപി പ്രവര്‍ത്തകരുടെ വിട് അക്രമിച്ചവരെ അറസ്റ്റ് ചെയ്യാത്ത പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ ബിജെപി മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നു.

വീടുകള്‍ക്ക് നേരെ അക്രമങ്ങളുണ്ടായിട്ട് ദിവസങ്ങളായിട്ടും പ്രതികള്‍ക്കെതിരെ യാതൊരു നടപടിമെടുക്കാത്ത പൊലീസിന്റെ അനാസ്ഥക്കെതിരെ നാളെ കാലത്ത് 10 മണിക്ക് മേപ്പയ്യൂര്‍ പോലിസ് സ്റ്റേഷനിലേക്ക് ബഹുജന മാര്‍ച്ച് നടത്താന്‍ ബിജെപി ആവള മേഖല സമിതി യോഗം തിരുമാനിച്ചു. ടി.കെ.രജീഷ് അധ്യക്ഷത വഹിച്ചു. കെ.കെ. രജിഷ്, ശ്രിജിത്ത് താവന, രജിഷ് ചെറിയാണ്ടി, ബൈജു തറമ്മല്‍, സനല്‍ ആവള, ബാബു മരുതിയാട്ട് എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read