പിണറായി സര്‍ക്കാര്‍ കൊള്ളയടി അവസാനിപ്പിക്കണം; കെ.പി. വിജയലക്ഷ്മി

By | Friday June 19th, 2020

SHARE NEWS

പേരാമ്പ്ര (June 19): അധികാരം കാര്യക്ഷമമായി ഉപയോഗിക്കുന്നതിന് പകരം ജനത്തെ കൊള്ളയടിക്കുന്നതിനുള്ള ആയുധമാക്കി മാറ്റുന്ന പിണറായി സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി. വിജയലക്ഷ്മി ആവശ്യപ്പെട്ടു.

കോവിഡിന്റെ മറവിലുള്ള പകല്‍കൊള്ള അവസാനിപ്പി ക്കണമെന്നും പാളിച്ചകള്‍ തിരുത്തണമെന്നുമാവശ്യപ്പെട്ട് കൊണ്ട് ബിജെപി പേരാമ്പ്ര നിയോജക മണ്ഡലം സമിതിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര ബസ്റ്റാന്റ് പരിസരത്ത് നടത്തിയ പ്രത്യക്ഷ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നുഅവര്‍.

രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ ഉപദേശകന്‍മാരുടെ പിന്തിരിപ്പന്‍ നയത്തില്‍ പെട്ട് ഇടത് സര്‍ക്കാര്‍ ജനത്തെ വലയ്ക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. ഉപദേശകന്‍മാരെ പിന്‍വലിച്ച് കേരളത്തെ രക്ഷപ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

നിയോജക മണ്ഡലം പ്രസിഡണ്ട് വി.സി. ബിനീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍. ഹരിദാസ്, എ. ബാലചന്ദ്രന്‍, കെ. വത്സരാജ്, കെ.ഇ. സേതുമാധവന്‍, രജീഷ് കണ്ടോത്ത്, കെ.എം. ഷിബി, കെ.കെ. സുനോജന്‍ എന്നിവര്‍ സംസാരിച്ചു. ഇ.കെ. സുബീഷ്, രവി പാലേരി, അശോകന്‍ ചെമ്പോട്ടീസ് എന്നിവര്‍ നേതൃത്വം നല്‍കി.

BJP district vice-president KP Vijayalakshmi says the government should end the Pinarayi government’s decision to use it as a weapon to plunder people instead of using power efficiently. Vijayalakshmi demanded.

They were inaugurating an agitation organized by the BJP Perambra Constituency Assembly on the outskirts of Perambra Bastand demanding an end to daydreaming under the cover of Kovid.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read