വനം വകുപ്പ് ജീവനക്കാരും മരംക്കടത്ത് മാഫിയയയും ചേര്‍ന്ന് കര്‍ഷകരെ പീഡിപ്പിക്കുന്നു; വി.കെ. സജീവന്‍

By | Tuesday July 2nd, 2019

SHARE NEWS

പേരാമ്പ്ര: ചക്കിട്ടപാറ മുതുകാട്ടിലെ കര്‍ഷകര്‍ക്ക് സ്വന്തം ഭൂമിയില്‍ നിന്ന് വനം മുറിക്കാന്‍ അനുവാദം നല്‍കാന്‍ തയ്യാറാവാത്തത് പ്രദേശത്തെ വനം വകുപ്പ് ജീവനക്കാരും മരം മുറിച്ച് കടത്തുന്ന മാഫിയയയും ചേര്‍ന്നുള്ള അവിശുദ്ധ സഖ്യത്തിന്റെ ഭാഗമാണെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.കെ. സജിവന്‍ ആരോപിച്ചു.

കര്‍ഷകര്‍ സ്വന്തം ഭൂമിയില്‍ നിന്ന് വനം മുറിച്ച് വില്‍ക്കാന്‍ ശ്രമിച്ചാല്‍ നിലവിലുള്ള മാര്‍ക്കറ്റ് വിലയുടെ പത്തിലൊന്നു പോലും നല്‍കാതെയാണ് കച്ചവടക്കാര്‍ വനം വാങ്ങിക്കുന്നത്. കച്ചവടക്കാര്‍ മരം മേടിക്കമ്പോള്‍ എതിര്‍ക്കാന്‍ വനം വകുപ്പ് ജിവനക്കാര്‍ തയ്യാറാവാത്തത് ഇവര്‍ തമ്മിലുള്ള ഒത്തുകളിയാണന്നും സജീവന്‍ ആരോപിച്ചു.

50 വര്‍ഷം മുമ്പ് സര്‍ക്കാര്‍ എല്ലാ രേഖയോടും നല്‍കിയ ഭൂമിയില്‍ എല്ലാ ക്രയവിക്രയങ്ങളും നടത്താന്‍ കര്‍ഷകര്‍ക്ക് അവകാശമുണ്ടന്നും ഇവരുടെ ന്യായപ്രശനങ്ങളോട് മുഖം തിരിക്കുന്ന ഇടതു വലതു മുന്നണികള്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വന്തം കൃഷിഭൂമിയിലെ മരം മുറിക്കാന്‍ വനം വകുപ്പ് ജീവനക്കാര്‍ അനുവദിക്കാത്തത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് കലക്ട്രേറ്റില്‍ ആത്മഹത്യ ശ്രമം നടത്തിയ സണ്ണി കൊമ്മറ്റത്തിന്റെ വിടും മുതുക്കാട്ടിലെ കര്‍ഷക രെയും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു സജീവന്‍.

ബി.ജെ.പി സംസ്ഥാന കമ്മിറ്റി അഗംങ്ങളായ എം. മോഹനന്‍, വി.കെ. ജയന്‍ കര്‍ഷകമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി കെ.കെ. രജീഷ്, സെക്രട്ടറി തറമ്മല്‍ രാഗേഷ്, ബിജെപി പേരാമ്പ്ര മണ്ഡലം ജനറല്‍ സെക്രട്ടറി എ. ബാലചന്ദ്രന്‍, ബാബു പുതുപ്പറമ്പില്‍, പി. സന്തോഷ്, ജോര്‍ജ് കുബ്ലാനി, കോമള ഭാസ്‌ക്കരന്‍, വിനിത് പരുത്തിപ്പാറ, ജിജോ വട്ടോത്ത് എന്നിവര്‍ അദ്ദേഹത്തോടപ്പം ഉണ്ടായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read