ഭൂമാഫിയയും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കണം ബിജെപി

By | Tuesday July 7th, 2020

SHARE NEWS

പേരാമ്പ്ര (2020 July 07): മുയിപ്പോത്ത് ടൗണില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി തണ്ണീര്‍ത്തടം നികത്തിയ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് വി.സി. ബിനീഷ്.
ബിജെപി പേരാമ്പ്ര നിയോജക മണ്ഡലം നേതാക്കളോടൊപ്പം പ്രസ്തുത സ്ഥലം സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നാല് വര്‍ഷം മുന്‍പ് കൃഷി ഓഫീസര്‍ അവിടെയുള്ള കുളം അളന്ന് ഡാറ്റാ ബാങ്കില്‍ ഉള്‍പെടുത്തിയതാണ്. അതോടനുബന്ധിച്ച് 60 മീറ്റര്‍ നീളത്തില്‍ വെള്ളമൊഴുകുന്ന നീര്‍ച്ചാലും ഉണ്ടായിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇതെല്ലാം നികത്തി സ്വകാര്യ വ്യക്തി കയ്യടക്കിയിരിക്കയാണന്ന് ബിനീഷ് ആരോപിച്ചു.

വാണിജ്യ ഭൂമി തരം മാറ്റി ലക്ഷങ്ങള്‍ നികുതിയിനത്തില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഞായറാഴ്ചകളില്‍ ക്വാറികളിലെ വെയ്സ്റ്റ് പുറത്ത് കൊണ്ടുപോകാന്‍ പാടില്ല എന്ന നിയമമുള്ളപ്പോള്‍ ലോഡ് കണക്കിന് ക്വാറിവെയ്സ്റ്റ് ഞായറാഴ്ച്ച ദിവസങ്ങള്‍ തെരഞ്ഞെടുത്ത് അവിടെ തട്ടുന്നുണ്ട്. പൊലീസില്‍ നാട്ടുകാര്‍ പരാതിപ്പെട്ടപ്പോള്‍ ഭൂമാഫിയയ്ക്ക് എതിരെ നടപടി എടുക്കുന്നതിന് പകരം അവര്‍ക്ക് സംരക്ഷണം കൊടുക്കുന്ന നടപടിയാണ് പൊലീസ് സ്വീകരിച്ചത് എന്ന് ബിനീഷ് കുറ്റപ്പെടുത്തി.

സര്‍വ്വീസില്‍ നിന്ന് വിരമിച്ച ഉേദ്യാഗസ്ഥന്റെ സഹായത്താല്‍ റവന്യൂ ജീവനക്കാരെ വിലക്കെടുത്താണ് കയ്യേറ്റം നടത്തിയത് എന്ന ആക്ഷേപം പരക്കെയുണ്ടന്നും അദ്ദേഹം ആരോപിച്ചു. പ്രസ്തുത വിഷയത്തില്‍ ബന്ധപ്പെട്ട അധികാരികളുടെ സത്വര ശ്രദ്ധ ആവശ്യമുണ്ടെന്നും റവന്യൂ ഉദ്യോഗസ്ഥരും പഞ്ചായത്ത് സെക്രട്ടറിയും കൃഷി ഓഫീസറും മൗനം വെടിയണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി എടുത്ത് നീര്‍ച്ചാല്‍ പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ കെ. അനൂപ്, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കെ.എം. ഷിബി, വൈസ് പ്രസിഡന്റ് രാജേഷ്, മണ്ഡലം സമിതി അംഗം രജീഷ് കണ്ടോത്ത്, ഒബിസി മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി പി.പി. അശോകന്‍, അനീഷ് പാറക്കണ്ടി തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

BJP Perambra constituency president VC Bineesh has said that the government’s decision to take over the wetland in Muayipoth town is a protest.
He was responding to the BJP’s visit to the Perambra constituency.

Four years ago, the Agriculture Officer measured the pond and entered the data bank. Along with that was a 60-meter-long stream of water. However, Bineesh alleged that a private person had filled all this with the help of officials.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read