Categories
headlines

അരിക്കുളത്ത് പൊതുഇടം സംരക്ഷിക്കണമെന്ന ഗ്രാമസഭാ പ്രമേയം നടപ്പിലാക്കണം: ബി.ജെ.പി

ചെറുവണ്ണൂര്‍: പൊതുഇടം ഇല്ലാതാക്കികൊണ്ട് മാലിന്യ സംസ്‌കരണ കേന്ദ്രം നിര്‍മ്മിക്കുന്നതിനെ തിരെ ഗ്രാമസഭാ പ്രമേയം തീരുമാനമാക്കി നടപ്പിലാക്കാന്‍ അരിക്കുളം ഗ്രാമപഞ്ചായത്ത് തയ്യാറാവണമെന്ന് ബി.ജെ.പി പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡണ്ട് വി.സി.ബിനീഷ്.


ഗ്രാമസഭയില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി വിയോജിപ്പ് രേഖപ്പെടുത്തുകയും സംഭരണകേന്ദ്ര നിര്‍മ്മാണം ജനവാസ കേന്ദ്രത്തില്‍ നിന്ന് മാറ്റി മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന ഗ്രാമസഭ തീരുമാനത്തെ അംഗീകരിക്കാതെ പഞ്ചായത്ത് ജനങ്ങളെ വെല്ലുവിളിക്കുന്നത് ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി അരിക്കുളത്തു സംഘടിപ്പിച്ച നില്‍പ്പ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാ യിരുന്നു അദ്ദേഹം. ബിജെപി അരിക്കുളം മേഖലാ കമ്മിറ്റി നടത്തിയ നില്‍പ്പ് സമരത്തില്‍ പ്രസാദ് ഇടപ്പള്ളി അധ്യക്ഷത വഹിച്ചു.


നാരായണന്‍ മത്തില്‍, ദീപു എന്നിവര്‍ സംസാരിച്ചു. മനോജ് പുതുക്കുടിക്കണ്ടി, രാജീവന്‍ പുതുക്കുടിക്കണ്ടി, സുനില്‍കുമാര്‍, രാജന്‍ മേലമ്പത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP