Categories
headlines

രക്തദാനവുമായി എമര്‍ജന്‍സി ടീം ഇന്റര്‍നാഷണലിന്റെ രക്തവാഹിനി


പേരാമ്പ്ര: രക്തബാങ്കുകളില്‍ രക്തദൗര്‍ബല്യം അനുഭവപ്പെടുന്ന ഈ കോവിഡ് മഹാമാരിക്കാലത്ത് എമര്‍ജന്‍സി ടീം ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ 48 സന്നദ്ധ രക്തദാതാക്കള്‍ കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് രക്തദാനം ചെയ്തു.


രാവറ്റമംഗലം രാഷ്ട്രീയ സ്വയം സേവക് ശാഖയും ഇന്ത്യന്‍ സീനിയര്‍ ചേമ്പര്‍ കുറ്റ്യാടിയും സ്‌നേഹസ്പര്‍ശം ചങ്ങരംകുളം എന്നിവരുമായി സഹകരിച്ചാണ് രക്തദാനം സംഘടിപ്പിച്ചത്.

സന്നദ്ധ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലെ സജീവ സാനിദ്ധ്യമായിരുന്ന നിതിന്‍ ചന്ദ്രന്‍ വിഭാവനം ചെയ്ത എമര്‍ജന്‍സി ടീം ഇന്റര്‍നേഷണലിന്റെ നേതൃത്വത്തിലുള്ള മിഷന്‍ രക്തവാഹിനിയുടെ 23ാമത്തെയും 24 ാമത്തേയും ബസ്സാണ് മെഡിക്കല്‍ കോളേജിലേക്ക് രക്തദാനദൗത്യം എറ്റെടുത്തത്.


രാവിലെ 7:30 മണിക്ക് ചങ്ങരംകുളം ട്രാന്‍സ്ഫോര്‍മര്‍ മുക്കില്‍ വെച്ച് പുറപ്പെട്ട രക്തവാഹിനിയുടെ ഫ്‌ലാഗ്ഗ് ഓഫ് ഐഎസ്സ്‌സി പ്രസിഡന്റ് അബ്ദുള്‍ സലാം കുന്നോത്ത് നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഒ.പി മനോജ് മുഖ്യാഥിതി ആയിരുന്നു. ഹാഫിസ് പൊന്നേരി(സെക്രട്ടറി ഐഎസ്സ്‌സി കുറ്റ്യാടി), വി.സി ശശി (സെക്രട്ടറി സ്‌നേഹസ്പര്‍ശം),r റഫീഖ് ഓര്‍മ, കെ.എം സജിന്‍ പേരാമ്പ്ര (എമര്‍ജന്‍സി ടീം) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.


രാവറ്റമംഗലത്ത് നിന്നും പുറപ്പെട്ട രക്തവാഹിനി നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരി ഫ്‌ലാഗ് ഓഫ് ചെയ്തു. നിസില്‍, എന്‍.എസ് അതുല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

എമര്‍ജന്‍സി ടീം കോഡിനേറ്റര്‍മാരായ സൗദ, മുനീര്‍, കെ.എം. സജിന്‍ , അനീഷ് കുണ്ടോത്ത്, വി.കെ സന്തോഷ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

 

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP