Categories
headlines

വയോജന സംഗമവുമായി ബ്ലൂമിംഗ് ആര്‍ട്‌സ്

മേപ്പയ്യൂര്‍: ബ്ലൂമിംഗ് ആര്‍ട്‌സിന്റെ നേതൃത്വത്തില്‍ വയോജന സംഗമം നടത്തി. സീനിയര്‍ സിറ്റിസണ്‍ ഫോറം ജില്ലാ വൈസ് പ്രസിഡന്റ് കെ.വി. ദിവാകരന്‍ ഉദ്ഘാടനം ചെയ്തു.


ബ്ലൂമിംഗ് പ്രസിഡന്റ് പി.കെ.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട വയോജനവേദി സെക്രട്ടറി ശ്രീനിലയം വിജയനെ കെ.പി.രാമചന്ദ്രന്‍ പൊന്നാടയണിയിച്ചു.

എ.സി ചോയി മുഖ്യപ്രഭാഷണം നടത്തി. ബ്ലൂമിംഗ് സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍, സി.എം. മാധവന്‍, കെ.വി. സരളമ്മ, കെ. ശ്രീധരന്‍, എം.എം. കരുണാകരന്‍, പി. സുധാകരന്‍, ടി. ചന്ദ്രന്‍, എസ്.ബി. നിഷിത് മുഹമ്മദ്, വിജീഷ് ചോതയോത്ത് എന്നിവര്‍ പ്രസംഗിച്ചു.


വയോജന ക്ഷേമ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് വയോജന സംഗമം പ്രമേയത്തിലൂടെ ഗ്രാമ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.

വയോജനവേദി ഭാരവാഹികളായി കെ.വി. സരളമ്മ (പ്രസിഡന്റ്), സി.എം. മാധവന്‍ (വൈസ് പ്രസിഡന്റ്), ശ്രീനിലയം വിജയന്‍ (സെക്രട്ടറി), ടി.ചന്ദ്രന്‍(ജോ. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP