പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

By | Sunday December 15th, 2019

SHARE NEWS

പേരാമ്പ്ര  : കല്ലൂര്‍ അങ്ങാടിക്കടവില്‍ പുഴയില്‍ മീന്‍ പിടിക്കുന്നതിനിടയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വയനാട് പനമരം സ്വദേശി അനീഷ് (39) ആണ് മീന്‍പിടിക്കുന്നതിനിടയില്‍ പുഴയില്‍ മുങ്ങിപ്പോയത്. സുഹൃത്തിനും മകനുമൊപ്പമാണ് ഇയാള്‍ ഇവിടെ എത്തിയത്. ഉച്ചക്ക് 1 മണിയോടെയാണ് അപകടം.

പേരാമ്പ്രയില്‍ നിന്നും നാദാപുരത്ത് നിന്നും എത്തിയ മൂന്ന് യൂണിറ്റ് അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അഗ്നിശമന സേന അംഗങ്ങള്‍ സ്‌കൂബ ഉപയോഗിച്ച് നടത്തിയ തെരച്ചിലില്‍ പുഴയുടെ മടയിലാണ് മൃതദേഹം കണ്ടെത്തിയത്.

അഗ്നിശമന സേന പേരാമ്പ്ര സ്‌റ്റേഷന്‍ ഓഫീസര്‍ ജാഫര്‍ സാദിഖ്, അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ പി.കെ. ഭരതന്‍, നാദാപുരം സ്‌റ്റേഷന്‍ ഓഫീസര്‍ ബാസത്ത് ചേയച്ചംകണ്ടി, ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ ബബീഷ് എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചില്‍ നടത്തിയത്. തുണിക്കച്ചവടം നടത്തുന്ന അനീഷ് കൂത്താളി രണ്ടേ ആറില്‍ കുടുംബത്തോടൊപ്പം താമസിച്ച് വരികയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read