പേരാമ്പ്ര: ബോബി ഫാന്‍സ് അസോസിയേഷന് ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിര്‍മ്മിച്ചു നല്കിയ വീടിന്റെ താക്കോല്‍ ദാനത്തിന് ബോബി ചെമ്മണ്ണൂര്‍ നേരിട്ടെത്തി.

ഷൈലജ കൂത്താളിക്ക് നിര്‍മ്മിച്ചു നല്കിയ വീടിന്റെ താക്കോല്‍ ദാന ചടങ്ങിനെത്തിയ ഡോ. ബോബി ചെമ്മണ്ണൂര്‍ ഷൈലജക്ക് താക്കോല്‍ കൈമാറി.
നാട്ടുകരുടെയും ബോബി ഫാന്‍സ് അസോസിയേഷന് പ്രവര്‍ത്തകരും ഒത്തു ചേര്‍ന്ന ലളിതവും പ്രൗഢഗംഭീരവുമായ ചടങ്ങിലാണ് താക്കോല്‍ ദാനം നടത്തിയത്.
ബോബി ചെമ്മണ്ണൂര്‍ തങ്ങളുടെ നാട്ടിലെത്തിയതിന്റെ അത്ഭുതത്തിലും ആവേശത്തിലുമായിരുന്നു നാട്ടുകാര്‍.
ബോബി ചെമ്മണ്ണൂര്‍ നേരിട്ടെത്തി താക്കോല്‍ കൈമാറിയതിന്റെ സന്തോഷം ഷൈലജയുടെ കണ്ണുകള്‍ നിറഞ്ഞു.

പ്രസ്തുത ചടങ്ങില്‍ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണന്‍ ജ്വല്ലേഴ്സ് ഗ്രൂപ്പ് ജനറഇ മാനേജര്‍ സി.പി. അനില്‍, സോണല്‍ മാനേജര്‍ നിഷാദ്, റീജണല്‍ മാനേജര്‍മാരായ ഗോകുല്‍ദാസ് മാധവ്, മഹേഷ്, ജിയോ ഡാര്വിന് പേരാമ്പ്ര ഷോറൂം മാനേജര്‍മാരായ ശ്രീനാഥ് രവീന്ദ്രന്, ലിനീഷ് മരുതോങ്കര, ചെമ്മണ്ണൂര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
News from our Regional Network
RELATED NEWS
