ബ്രദേഴ്‌സ് കടിയങ്ങാട് വോളീബോള്‍ ടൂര്‍ണമെന്റില്‍ അല്‍ഷബാബ് ചങ്ങരോത്ത് ജേതാക്കള്‍

By | Sunday February 23rd, 2020

SHARE NEWS

പേരാമ്പ്ര : ലിതിന്‍ മഹിമ മെമ്മോറിയല്‍ വിന്നേഴ്‌സ് ട്രോഫിക്കും ആട്ടോത്ത് അനില്‍കുമാര്‍ മെമ്മോറിയല്‍ റണ്ണേഴ്‌സ് ട്രോഫിക്ക് വേണ്ടിയും ബ്രദേഴ്‌സ് കടിയങ്ങാട്  സംഘടിപ്പിച്ച വോളീബോള്‍ ടൂര്‍ണമെന്റില്‍ അല്‍ഷബാബ് ചങ്ങരോത്ത് ജേതാക്കളായി.

കടിയങ്ങാട് ജിമ്മി സ്റ്റേഡിയത്തില്‍ ഏഴ് ദിവസങ്ങളിലായി നടന്ന ടൂര്‍ണമെന്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലീല ഉദ്ഘാടനം ചെയ്തു. ജേതാക്കള്‍ക്ക് റീസെറ്റ് ചെയര്‍മാന്‍ ഡോ. സി.എച്ച്. ഇബ്രാഹിംക്കുട്ടി ട്രോഫി കൈമാറി.

സ്വാഗത സംഘം ചെയര്‍മാന്‍ എസ്. സുനന്ദ്, മുല്ലപ്പള്ളി അശോകന്‍, സി.വി. പ്രമോദ്, വി.കെ. രാധാകൃഷ്ണന്‍, പി.കെ. ഇബ്രായി, യു.കെ. വിജയന്‍, എന്‍.കെ സത്യനാഥന്‍, സി.കെ. ഷൈജു, നരിക്കലക്കണ്ടി സജീവന്‍, ശ്യാംജി കടിയങ്ങാട്, വി.പി മനുകുമാര്‍, ഇ.എന്‍ ജിതേഷ്, വി. നിഷാദ്, എ.കെ. സജിന്‍, പി. വിപിന്‍, മുഹമ്മദ് ഹാഷിം, ഇ.എന്‍. സുമിത്ത് സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read