ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരുക്ക്

By | Monday February 3rd, 2020

SHARE NEWS

പേരാമ്പ്ര : കുറ്റ്യാടി പേരാമ്പ്ര പാതയില്‍ കിടയങ്ങാട് പാലത്തിനു സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരുക്കേറ്റു. ബൈക്ക് യാത്രികരായ പാലേരി മണ്ടയുള്ളതില്‍ ശ്രീധരന്‍ (60) നീലാംബരിയില്‍ അമല്‍ (26) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

കുറ്റ്യാടിയില്‍ നിന്ന് ഉള്ള്യേരിയിലേക്ക് പോവുകയായിരുന്ന ബിടിസി ബസും ബൈക്കുമാണ് തിങ്കളാഴ്ച്ച വൈകീട്ട് അപകടത്തില്‍പ്പെട്ടത്. കടിയങ്ങാട് പാലത്ത് ചങ്ങരോത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം കോവുമ്മല്‍ താഴ വളവിലാണ് അപകടം.

പരുക്കേറ്റ ഇരുവരെയും പേരാമ്പ്ര താലൂക്കാശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read