കനത്ത മഴയില്‍ കനാല്‍ പാലം തകര്‍ന്നുവീണു

By | Thursday October 17th, 2019

SHARE NEWS

പേരാമ്പ്ര: കനത്ത മഴയില്‍ കുറ്റ്യാടി ഇറിഗേഷന്‍ പദ്ധതിയുടെ കനാല്‍ പാലം തകര്‍ന്നുവീണു. ഇടതുകര മെയിന്‍ കനാലിന്റെ കായണ്ണ – നൊച്ചാട് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയോട്ടില്‍ താഴ കനാല്‍ പാലമാണ് തകര്‍ന്നത്.

ഇന്ന് വൈകിട്ട് ഉണ്ടായ ശക്തമായ മഴയില്‍ പാലത്തിന്റെ അടിഭാഗം തകര്‍ന്ന് കനാലില്‍ പതിക്കുകയായിരുന്നു. കോണ്‍ക്രീറ്റ് പാലത്തിന് അന്‍പത് വര്‍ഷത്തിലേറെ പഴക്കമുണ്ട്. ദിനം പ്രതി നൂറ് കണക്കിന് പ്രദേശവാസികള്‍ക്ക് ഉപകരിക്കുന്നതാണ് പാലം.

കക്കാട് കുന്ന് ഭാഗത്ത് നിന്നുള്ള മഴവെള്ളം കുത്തിയൊലിച്ച് ഈ പാലത്തിലൂടെയാണ് ഒഴുകുന്നത്. പാലം നേരത്തെ തന്നെ കോണ്‍ക്രീറ്റ് തകര്‍ന്ന് കമ്പി പുറത്ത് കാണുന്ന നിലയിലയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read