പന്തിരിക്കരയില്‍ നിയന്ത്രണം വിട്ട കാര്‍ കനാലില്‍ വീണു

By | Saturday July 13th, 2019

SHARE NEWS

പേരാമ്പ്ര : പന്തിരിക്കരയില്‍ നിയന്ത്രണം വിട്ട കാര്‍ കനാലില്‍ വീണു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കടിയങ്ങാട് പെരുവണ്ണാമൂഴി സംസ്ഥാന പാതയില്‍ ലാസ്റ്റ് പന്തിരിക്കരയില്‍ നിന്ന് കനാല്‍ മുറിച്ചു കടക്കുന്ന ഭാഗത്താണ് അപകടം. കനാല്‍ മുറിച്ചു കടന്നയുടനെ കാറിന്റെ നിന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

ഇന്ന് വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. കനാലിലൂടെ ജലവിതരണം ഇല്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. അപകട സാധ്യതയുള്ള ഇവിടെ ഇതിനുമുമ്പും വാഹനങ്ങള്‍ കനാലിലേക്ക് മറിഞ്ഞ് അപകടമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read