പ്രളയ ദുരിതാശ്വാസം: കെയര്‍ഹോം വീടിന്റെ താക്കോല്‍ദാനം നാളെ

By | Friday July 5th, 2019

SHARE NEWS

പേരാമ്പ്ര : പേരാമ്പ്ര റീജ്യനല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് കേരള സര്‍ക്കാരിന്റെ കെയര്‍ ഹോം പദ്ധതി പ്രകാരം ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പ്രളയ ബാധിക കുടുംബത്തിന് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം നാളെ നടക്കും.

രാവിലെ 9 മണിക്ക് കടിയങ്ങാട് മഹിമയിലെ വീട്ടില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ താക്കോല്‍ദാനം നിര്‍വ്വഹിക്കും. 775000 രൂപയാണ് വീടിന് ചെലവ്. മാര്‍ച്ചില്‍ നിര്‍മാണം തുടങ്ങിയ വീട് മൂന്നര മാസം കൊണ്ട് പണി പൂര്‍ത്തീകരിച്ചു. അഞ്ച് ലക്ഷം രൂപ സഹകരണ വകുപ്പ് വിഹിതവും ശേഷിച്ച തുക പേരാമ്പ്ര റീജ്യണല്‍ കോപ്പറേറ്റീവ് ബാങ്ക് വിഹിതവുമാണ്.

പാലേരി ആസ്ഥാനമായുള്ള നവനിര്‍മ്മിതി മള്‍ട്ടി എന്‍ജിനിയറിംഗ് ലേബര്‍ കോപ്പറേറ്റീവ് സൊസൈറ്റിയാണ് നിര്‍മാണ ചുമതല ഏറ്റെടുത്തത്. വീട് നിര്‍മ്മാണത്തിനാവശ്യമായ 50 ചാക്ക് സിമന്റ് പന്തിരിക്കര ഹൗസിംഗ് സൊസൈറ്റി സംഭാവന നല്‍കിയിട്ടുണ്ട്.

കെ. ബാലന്‍ അടിയോടി, ഇ.പി. രാജീവന്‍, കെ.എന്‍. സുധീഷ് കുമാര്‍, കെ.ജി. രാമനാരായണന്‍, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, ഇ.പി. ഇബ്രാഹിം, സി.പി. പ്രകാശന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read