SHARE NEWS
പേരാമ്പ്ര : ജില്ലയുടെ വിവിധ ഭാഗങ്ങളിലും ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടായിട്ടുള്ള സാഹചര്യത്തില്‍ കോഴിക്കോട് വടകര സബ്ബ് ഡിവിഷനുകീഴില്‍ ഏഴ് ദിവസത്തേക്ക് റൂറല്‍ പൊലീസ് മേധാവി നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രകടനങ്ങളോ, റാലികളോ, പൊതുയോഗങ്ങളോ ഈ ദിവസങ്ങളില്‍ നടത്തുന്നത് നിരോധിച്ചിട്ടുള്ളതായി ജില്ല പൊലീസ് മേധാവിയുടെ ഓഫീസ് അറിയിച്ചു.