നരിനടയില്‍ വീട്ടില്‍ കയറി അക്രമം, മൂന്ന് പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

By | Tuesday May 26th, 2020

SHARE NEWS

പേരാമ്പ്ര : ചക്കിട്ടപാറ നരിനടയില്‍ കഴിഞ്ഞ ദിവസം വീട്ടില്‍ കയറി കുടുംബാംഗങ്ങളെ അക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അയല്‍വാസികളായ മൂന്ന് പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്.

അക്രമത്തിനിരയായ നരിനട മൂശാരിക്കണ്ടി രാജന്റെ പരാതിയെ തുടര്‍ന്നാണ് പെരുവണ്ണാമൂഴി പൊലീസ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസിയായ കല്ലിങ്കല്‍ രവി, മകന്‍ രൂപേഷ്, ഷാജി എന്നിവര്‍ക്കെതിരെയാണ് പൊലീസ് വധശ്രമത്തിന് കേസെടുത്തത്.

ഞായറാഴ്ച രാത്രി ഒമ്പതോടെ ആയുധവും വടിയുമായി വീട്ടിലെത്തി അക്രമിച്ചുവെന്നാണ് രാജന്റെ പരാതി. അക്രമത്തില്‍ രാജന്‍(55), അമ്മ മാണിക്യം(85), ഭാര്യ ചന്ദ്രിക(47), മകന്‍ അരുണ്‍രാജ്, ചന്ദ്രികയുടെ അമ്മ പെണ്ണൂട്ടി (75) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളെജിലും പേരാമ്പ്ര താലൂക്ക് ആശപത്രിയിലുമായി ചികിത്സ തേടുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read