പൊലീസിന് നാലുമണി ചായയുമായി ചൈതന്യ തിയേറ്റേഴ്‌സ്

By | Wednesday April 8th, 2020

SHARE NEWS

പേരാമ്പ്ര : കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടുറോഡില്‍ പകലന്തിയോളം ജോലിചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നാലുമണി ചായയുമായി പട്ടാണിപ്പാറ ചൈതന്യ തിയേറ്റേഴ്‌സ് ആന്റ് യൂത്ത് ഡവലപ്പ്‌മെന്റ് സെന്റര്‍.

പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷനിലും, പന്തിരിക്കര ടൗണിലും. ചക്കിട്ടപ്പാറ ടൗണിലും ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാര്‍ക്കുമാണ് ചൈതന്യയുടെ പ്രവര്‍ത്തകര്‍ നാലുമണി ചായയും ലഘുഭക്ഷണവും വിതരണം നടത്തുന്നത്.

ഏപ്രില്‍ 4 ന് തുടങ്ങിയ ചായ വിതരണം ലോക്ക്ഡൗണ്‍ തീരുന്നതു വരെ തുടരുമെന്ന് ചൈതന്യ ഭാരവാഹികള്‍ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read