ചക്കിട്ടപാറ ബിഎഡ് സെന്ററില്‍ ബിപിഎഡ് കോഴ്‌സ് ആരംഭിച്ചു

By | Sunday September 1st, 2019

SHARE NEWS

പേരാമ്പ്ര : ചക്കിട്ടപാറ ബിഎഡ് സെന്ററില്‍ പുതിയതായി ആരംഭിക്കുന്ന ബിപിഎഡ് കോഴ്‌സിന്റെ പ്രഖ്യാപനം മന്ത്രി കെ.ടി. ജലീല്‍ നിര്‍വ്വഹിച്ചു. ഇന്ന് എല്ലാ തുറകളിലും പെണ്‍കുട്ടികളുടെയും വനിതകളുടെയും മുന്നേറ്റമാണ്. മുമ്പ് അവരുടെ മേലുണ്ടായിരുന്ന നിയന്ത്രണത്തിന്റെ കെട്ടുകള്‍ അഴിഞ്ഞു വീണു കൊണ്ടിരിക്കുന്നതായി മന്ത്രി ജലീല്‍ ചൂണ്ടിക്കാട്ടി.

ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്കിന്റെ അറുപത്തി ഒന്നാമത് വാര്‍ഷികാഘോഷ ചടങ്ങായിരുന്നു വേദി. മന്ത്രി ടി.പി രാമകൃഷ്ണന്‍ ആഘോഷം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ മുഖ്യാതിഥിയായിരുന്നു. ബാങ്കിന്റെ പ്രവര്‍ത്ത റിപ്പോര്‍ട്ട് സെക്രട്ടറി വി. ഗംഗാധരനും, ബിപിഎഡ് കോഴ്സ് റിപ്പോര്‍ട്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അസി. ഡയറക്ടര്‍ ഡോ. കെ.പി. മനോജും അവതരിപ്പിച്ചു.

തൊഴില്‍ സംരംഭ സഹായധന വിതരണവും വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും മന്ത്രിമാര്‍ നടത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്ക് നല്‍കുന്ന തുകയുടെ ചെക്ക് പ്രസിഡന്റ് പി.പി. രഘുനാഥ് മന്ത്രി ടി.പി രാമകൃഷ്ണനു കൈമാറി. സുജാത മനക്കല്‍, കെ. സുനില്‍, ജിതേഷ് മുതുകാട്, കെ.കെ ഹനീഫ, ഇ.എസ് ജെയിംസ്, ജോസഫ് പള്ളൂരുത്തി, പ്രകാശ് മുള്ളന്‍ കുഴി, ബേബി കാപ്പുകാട്ടില്‍, രാജന്‍ വര്‍ക്കി, ആവള ഹമീദ്, വി.വി കുഞ്ഞിക്കണ്ണന്‍, പത്മനാഭന്‍ കടിയങ്ങാട്, ബെന്നി സെബാസ്റ്റ്യന്‍, സി.ഡി ബിജു, ജോസഫ് അമ്പാട്ട്, പി.പി രഘുനാഥ്, പി.സി സുരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read