Categories
headlines

കടന്തറപുഴ സംരക്ഷണത്തിന് മുഖ്യ പരിഗണന നല്‍കി ചക്കിട്ടപാറ പഞ്ചായത്ത് ബജറ്റ്

പേരാമ്പ്ര : ചക്കിട്ടപാറ കടന്തറപുഴ സംരക്ഷണത്തിന് ഒരു കോടി രൂപയുടെ പദ്ധതിയുമായി ചക്കിട്ടപാറ പഞ്ചായത്ത് ബജറ്റ്.


തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുഴത്തീരം ഇടിയുന്നത് മൂലം ചെമ്പനോട മേഖലയില്‍ കര്‍ഷകരുടെ ഭൂമി നഷ്ടമാകുന്നതിന് പരിഹാര മായാണ് 6.5 കിലോമീറ്റര്‍ ദൂരം പുഴത്തീരം കെട്ടിസംരക്ഷിക്കാന്‍ പദ്ധതി തയ്യാറാക്കിയത്.

ബാംബു കോര്‍പറേഷന്റെ സഹകരണത്തോടെ പുഴത്തീരത്ത് മുള വെച്ചുപിടിപ്പിക്കാനും പഞ്ചായത്ത് ബജറ്റില്‍ വിഭാവനം ചെയ്യുന്നു.


43.65 കോടി വരവും 43.43 കോടി ചിലവും 22.60 ലക്ഷം വരവുമുള്ള ബജറ്റാണ് വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അവതരിപ്പിച്ചത്.

പഞ്ചായത്തിലെ ഏഴ് വാര്‍ഡുകളില്‍ ശുദ്ധജല വിതരണത്തിന് 16 കോടിയുടെ ജലജീവന്‍ പദ്ധതി നടപ്പാക്കുന്നതിന് 88 ലക്ഷം രൂപ പഞ്ചായത്ത് വിഹിതമായി ബജറ്റില്‍ വകയിരുത്തി.


രണ്ട് കോടി ചിലവില്‍ പുതിയ പഞ്ചായത്ത് ഓഫീസും വന്യമൃഗശല്യം തടയാന്‍ വനം വകുപ്പുമായി ചേര്‍ന്ന് 35 ലക്ഷം രൂപ ചിലവഴിച്ച് സോളാര്‍ വേലിയും നിര്‍മ്മിക്കും.

പഞ്ചായത്ത് പരിധിയില്‍ 500 എല്‍ഇഡി തെരുവ് വിളക്കുകള്‍ സ്ഥാപിക്കാന്‍ കെഎസ്ഇബിയുമായി സഹകരിച്ച് നിലാവ് പദ്ധതി നടപ്പാക്കും.

ഇതിനായി 10 ലക്ഷം രൂപ വകയിരുത്തി. പ്രധാന ടൗണുകളില്‍ 75 വിളക്കുകളും ഗ്രാമ പ്രദേശങ്ങളില്‍ 425 വിളക്കുകളും സ്ഥാപിക്കും.

സമഗ്ര ക്ഷീര വികസനത്തിനായി അരക്കോടിയും കാന്‍സര്‍ ബാധിതരെ മുന്‍കൂട്ടി കണ്ടെത്താനായി സ്‌ക്രീനിംഗ് ക്യാമ്പുകള്‍ സംഘടിപ്പിക്കാനായി പത്ത് ലക്ഷം രൂപയും നീക്കിവെച്ചു.

പഞ്ചായത്തിലെ 25 അങ്കണവാടികള്‍ 30 ലക്ഷം രൂപ ചിലവില്‍ ആധുനിക രീതിയില്‍ സൗന്ദര്യ വത്കരിക്കും.

വ്യവസായ യൂണിറ്റ് തുടങ്ങുന്നതിന് സ്ഥലം വാങ്ങാന്‍ 25 ലക്ഷവും എയിഡഡ് സ്‌കൂളുകളില്‍ ശൗച്യാലയം നിര്‍മ്മിക്കാന്‍ 20 ലക്ഷവും നീക്കിവെച്ചു.

തൊഴിലുറപ്പ് പദ്ധതിയില്‍ 20 കോടിയുടെ പദ്ധതികള്‍ക്കും പഞ്ചായത്ത് രൂപം നല്‍കിയിട്ടുണ്ട്. റോഡ് വികസനത്തിന് രണ്ട് കോടി രൂപ പദ്ധതി യിനത്തിലും എട്ട് കോടി രൂപ തൊഴിലുറപ്പിലും വകയിരുത്തി.

പട്ടികവര്‍ഗ്ഗക്കാര്‍ക്കായി പശുവും കാലിത്തൊ ഴുത്തും പദ്ധതി നടപ്പാക്കും. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ അധ്യക്ഷത വഹിച്ചു.

 

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP