ചക്കിട്ടപ്പാറയിലും ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന് തുടക്കമായി

By | Wednesday March 18th, 2020

SHARE NEWS

പേരാമ്പ്ര : കൊറോണ പ്രതിരോധത്തിന്റെ ബ്രേക്ക് ദി ചെയ്ന്‍ ക്യാമ്പയിന് ചക്കിട്ടപ്പാറയിലും തുടക്കമായി. ക്യാമ്പയിന്റെ ഭാഗമായി സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ചക്കിട്ടപാറ ടൗണിലെത്തുന്നവര്‍ക്കായി കൈ കഴുകാന്‍ സൗകര്യമൊരുക്കി.

കൊറോണയെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച വാഷ് ബേസ് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. പെരുവണ്ണാമൂഴി എച്ച്‌ഐ മുരളി പങ്കെടുത്തു. ക്ലബ്ബിന്റെ ഭാരവാഹികളായ വി.പി അനിയന്‍, പി.സി സിനില്‍, ഗിരീഷ് കോമച്ചന്‍കണ്ടി, കെ.കെ ഷിജു എന്നിവര്‍ നേതൃത്വം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read