മുഴുവന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും 100 തൊഴില്‍ ദിനം ഉറപ്പുവരുത്തി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ്

By | Monday March 23rd, 2020

SHARE NEWS

പേരാമ്പ്ര: മുഴുവന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും 100 തൊഴില്‍ ദിനം ഉറപ്പുവരുത്തുമെന്ന് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2020 – 21 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ പ്രഖ്യാപനം. പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമീണ റോഡുകള്‍ നിര്‍മ്മിക്കും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കും ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിക്കും പ്രാമുഖ്യം നല്‍കുന്ന ബഡ്ജറ്റാണ് വൈസ് പ്രസിഡന്റ് കെ. സുനില്‍ ഇന്ന് അവതരിപ്പിച്ചത്.

തൊഴിലുറപ്പ് പദ്ധതിക്ക് 12 കോടി രൂപയും ലൈഫ് ഭവനപദ്ധതിക്കു 4 കോടി രൂപയും വകയിരുത്തിയ ബഡ്ജറ്റില്‍ എല്ലാ േമഖലകള്‍ക്കും ഊന്നല്‍ നല്‍കിയിട്ടുണ്ട്. പട്ടികജാതി ക്ഷേമത്തിന്  71 ലക്ഷവും, നടപ്പാത സംരംക്ഷണത്തിന് 40 ലക്ഷവും, മൃഗസംരംക്ഷണത്തിന് 30 ലക്ഷവും, കൃഷിക്കു 25 ലക്ഷം,  പൊതു കുടിവെള്ള സ്രോതസ്സുകളുടെ നവീകരണം, അംഗന്‍വാടി മെച്ചപ്പെടുത്തല്‍, ആസ്തി സംരംക്ഷണം എന്നിവക്ക് 25 ലക്ഷം വീതവും,  ആരോഗ്യ മേഖലക്കും വനിത ക്ഷേമത്തിനും 20 ലക്ഷം വീതവും, പട്ടികവര്‍ഗ മേഖലക്കു 8 ലക്ഷവുമാണ് വിവിധ മേഖലകള്‍ക്കായ് ബജറ്റില്‍ തുക വകയിരുത്തിയിട്ടുള്ളത്.

നിപ രോഗിയെ പരിചരിക്കുന്നതിനിടയില്‍ രോഗം  പിടിപെട്ട് മരണത്തിന് കീഴടങ്ങിയ സിസ്റ്റര്‍ ലിനിയുടെ സ്മാരകമായി ചെമ്പനോട കുറത്തിപ്പാറയില്‍ നിര്‍മ്മിക്കുന്ന അംഗന്‍വാടിക്ക് 25 ലക്ഷവും നീക്കിവെച്ചിട്ടുണ്ട്. 29,83,99,590 രൂപ ചെലവും 1,16,08,971 രൂപ നീക്കിയിരുപ്പുമുള്ള ബഡ്ജറ്റാണ് ഭരണ സമിതി അംഗീകരിച്ചത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ ദേവി വാഴയില്‍, പ്രേമന്‍ നടുക്കണ്ടി, സെമിലി സുനില്‍, ഷീന റോബിന്‍, ബിജു കുന്നങ്കണ്ടി, ജയേഷ് മുതുകാട്, സുഭാഷ് തോമസ്, ലൈസ ജോര്‍ജ്, വി.വി അനീഷ്, ഷീന പുരുഷു, ഉമ്മര്‍ തേക്കത്ത്, ടി.ഡി ഷൈല, ഡെയ്സി ജോസഫ് സെക്രട്ടറി അനീഷ് അരവിന്ദ് എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read