ചക്കിട്ടപാറ പഞ്ചായത്തില്‍ വിവിധ മേഖലകളില്‍ വന്യമൃഗശല്യം അതിരൂക്ഷം

By | Saturday April 18th, 2020

SHARE NEWS

പേരാമ്പ്ര : ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ വിവിധ മേഖലകളില്‍ വന്യമൃഗശല്യം അതിരൂക്ഷമായതിനാല്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍. കോവിഡ് പ്രതിരോധത്തിന്റ ഭാഗമായി ലോക്ക്ഡൗണ്‍ കാരണം കഷ്ടത അനുഭവിക്കുമ്പോഴാണ് മലയോര മേഖലയിലെ കര്‍ഷകര്‍ക്ക് കൂനിന്മേല്‍ കുരുപോലെ കുരങ്ങ് ശല്യവും സഹിക്കേണ്ടി വരുന്നത്.

കരിക്കുകള്‍ എല്ലാം കുരങ്ങ് നശിപ്പിക്കുകയാണ് മുതുകാട് ചെങ്കോട്ടക്കൊല്ലി വട്ടക്കയം പെരുവണ്ണാമൂഴി മാത്തൂര്‍, അണ്ണക്കൊട്ടന്‍ചാല്‍ തുടങ്ങിയ ഭാഗങ്ങളിലാണ് കുരങ്ങ് ശല്യം അതിരൂക്ഷമായിരിക്കുന്ന്ത്.

ജോര്‍ജ് വെള്ള പ്ലാക്കല്‍, വിനു കാലായില്‍, ഇബ്രായി മീത്തലെ മഠത്തില്‍, റോബര്‍ട്ട് മാളിയേക്കല്‍, ജോര്‍ജ് കടമകേരി, തോമസ് ആനത്താനം, ആര്‍. കുഞ്ഞിരാമന്‍ നമ്പ്യാര്‍, തായ്മീത്തില്‍ സജി, ആണ്ടു കുന്നേല്‍ ശിവരാമന്‍, ആണ്ടു കുന്നേല്‍ വിജയന്‍ മുതലായ കര്‍ഷകരുടെ കൃഷിയിടത്തിലാണ് വ്യാപകമായ നാശനഷ്ടം ഉണ്ടായിട്ടുള്ളത്.

ഇതിന് പുറമേ കാട്ടുപന്നികള്‍ കൂട്ടമായി കൃഷിയിടങ്ങളിലേക്ക് ഇറങ്ങി കൃഷി നശിപ്പിക്കുന്നതും തുടരുകയാണ്. കാട്ടില്‍ നിന്നും കര്‍ഷകരുടെ പറമ്പിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന മരക്കൊമ്പിലൂടെയാണ് കുരങ്ങ് എത്തുന്നത്.

ഇത് മുറിച്ചു മാറ്റാന്‍ അധികൃതര്‍ തയ്യാറാകണമെന്നും ഈ കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കര്‍ഷകര്‍ക്ക് ഉണ്ടായ നാശ നഷ്ടത്തുക വര്‍ധിപ്പിക്കണമെന്നും സംയുക്ത കര്‍ഷക സമിതി ചെയര്‍മാന്‍ ജിതേഷ് മുതുകാട്, കണ്‍വീനര്‍ ജോര്‍ജ്കുംബ്ലാനി, ജനപ്രതിനിധികളായ സെമിലി സുനില്‍, ഷൈലജയിംസ്, ഷീന റോബിന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read