അനധികൃത മദ്യവില്പനക്കു 14 പേർ; സഹികെട്ടു നാട്ടുകാർ

By | Saturday August 5th, 2017

SHARE NEWS



ചക്കിട്ടപാറ:
കീശയിലും അരയിലുമായി അനധികൃത മദ്യവില്പനയുമായി 14 പേർ സജീവമായി രംഗത്ത്. വീട്ടിലും നാട്ടിലും പൊറുതിമുട്ടിക്കുന്ന ഈ പരിപാടി നടക്കുന്നത് ചക്കിട്ടപാറ അങ്ങാടിയിലാണ്.

മാന്യ തൊഴിലെടുത്ത് ജീവിച്ചിരുന്ന പലരും എളുപ്പത്തിൽ പണമുണ്ടാക്കാൻ കണ്ടെത്തിയ വഴി ഇപ്പോൾ മദ്യവില്പനയാണു്. അമിത പണം ഈടാക്കുന്ന ഇവരുടെ കുടിയും മറ്റു കുടിയൻമാരുടെ ചെലവിൽ നടക്കും. മദ്യവില്പനയും കുടിയും കൂടിയതോടെ പല കുടുംബങ്ങളിലും പട്ടിണിയാണ്. സ്വസ്ഥതയും നശിച്ചു.

ചില മദ്യവില്പനക്കാർ അങ്ങാടിയിൽ മുറി വാടകക്കെടുത്ത് താമസിച്ചാണ് പരിപാടി നടത്തുന്നത്. പെരുവണ്ണാമൂഴി പോലീസ് ഇടക്കിടെ ദേഹപരിശോധന ഉൾപ്പടെ നടത്തി ചിലരെ പിടിക്കാറുണ്ടെങ്കിലും മദ്യവില്പനക്കു ശമനമില്ല. എക്സൈസുകാരെ ഈ വഴി കാണാനുമില്ല. മുമ്പ് ചില യുവ സംഘടനകൾ പ്രതികരിച്ചിരുന്നെങ്കിലും ഇപ്പോൾ അവരും നിഷ്ക്രിയരാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read