Categories
headlines

ചങ്ങരോത്ത് ഇന്ന് 2 കോവിഡ് മരണം

പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തില്‍ ഇന്ന് രണ്ട് പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ചങ്ങരോത്ത് കിഴക്കേതലക്കല്‍ കുട്ടിമമ്മി(62), കുരുടിയത്ത് കുമാരന്‍ (80) എന്നിവരാണ് മരിച്ചത്.


മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലി രിക്കെയാണ് കുട്ടിമമ്മി മരിച്ചത്. പരേതനായ കുഞ്ഞമ്മദിന്റെ മകനാണ്. ഭാര്യ: സഫിയ.

മക്കള്‍: മുഹമ്മദ് ഫൈസല്‍, മുഹമ്മദ് ഖയീസ് (ഇരുവരും യു.എ.ഇ.), അഫ്സല്‍ ഫവാസ്, ഫൗസിയ, തസ്നി. മരുമക്കള്‍: റഷീജ് (യു.എ.ഇ.), അജ്മല്‍, (ഖത്തര്‍), അന്‍സില, മുഫീദ.


കടിയങ്ങാട് എല്‍.പി.സ്‌ക്കൂള്‍ റിട്ട: ഹെഡ് മാസ്റ്ററായിരുന്നു കുമാരന്‍. ഭാര്യ: ചന്ദ്രിക (പാറച്ചാലില്‍ ) .

മക്കള്‍: ദിനേശ് കുമാര്‍, ദിലീപ് കുമാര്‍ (പേരാമ്പ്ര വെസ്റ്റ് എയുപിഎസ്), രാജേഷ് കുമാര്‍ (മൊറയൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ), മരുമക്കള്‍: സീമ(തിരുവള്ളൂര്‍ ), ജന്‍സി (വടകര ), ഷിനി (കടിയങ്ങാട് ).


ചങ്ങരോത്ത് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് വ്യാപനം വര്‍ദ്ധിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ പല ഭാഗങ്ങളിലുമുള്ള കോവിഡ് വര്‍ദ്ധന ആരോഗ്യവകുപ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്.

അതുകൊണ്ടുതന്നെ കര്‍ശന നിയന്ത്രണങ്ങളാണ് പഞ്ചായത്തില്‍ ഏര്‍പ്പെടുത്തിയത്. പോലീസിന്റെയും സെക്ട്രറല്‍ മജിസ്‌ട്രേറ്റിന്റേയും നേതൃത്വത്തില്‍ വ്യാപക പരിശോധനയും നടത്തുന്നുണ്ട്. കഴിഞ്ഞദിവസം പട്ടാണിപ്പാറയില്‍ കോവിഡ് ബാധിച്ച് ഒരു യുവാവ് മരിച്ചിരുന്നു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP