ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് (ഐ) പദയാത്രക്കി തുടക്കമായി

By | Saturday January 26th, 2019

SHARE NEWS

പേരാമ്പ്ര : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് (ഐ) പദയാത്രക്കി തുടക്കമായി. കെപിസിസി അംഗം കെ. ബാലനാരായണന്‍ ജാഥ ലീഡര്‍ മണ്ഡലം പ്രസിഡന്റ് ഇ.ടി. സരീഷിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം കെ.കെ. ലീല അധ്യക്ഷത വഹിച്ചു.

എസ്.പി. കുഞ്ഞമ്മദ്, രാജന്‍ മരുതേരി, കെ.കെ. വിനോദന്‍, എന്‍.പി. വിജയന്‍, പുതുക്കോട്ട് രവീന്ദ്രന്‍, പ്രകാശന്‍ കന്നാട്ടി, എന്‍. ചന്ദ്രന്‍, ഷൈലജ ചെറുവോട്ട്, കെ.കെ. സൂപ്പി, എസ്. സുനന്ദ്, നാരായണി വിനോദ്, കെ.കെ. അശോകന്‍, സത്യന്‍ കല്ലൂര്‍, സുരേന്ദ്രന്‍ മുണ്ടക്കല്‍, വിനോദന്‍ കല്ലൂര്‍, വി.എന്‍. വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

നാളെ നടക്കുന്ന പദയാത്ര കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് ചെറിയകുമ്പളത്ത് ഉദ്ഘാടനം ചെയ്യു. ഇന്നും നാളെയുമായി നടക്കുന്ന പദയാത്രകള്‍ നാളെ പാലേരിയില്‍ സമാപിക്കും. സമാപന സമ്മേളനം ഡിസിസി പ്രസിഡന്റ് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്യും. എഐസിസി അംഗം ഹരിപ്രിയ മുഖ്യാതിഥിയായിരിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read