Categories
headlines

രക്തം നല്‍കി ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് രക്തദാനസേന

പേരാമ്പ്ര : പുതിയ ഭരണ സമിതി അധികാരമേറ്റെടുക്കുന്നതിനോട് അനുബന്ധിച്ച് മെഡിക്കല്‍ കോളേജില്‍ രക്തദാനം നടത്തി ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്.


പഞ്ചായത്തില്‍ എല്ലാ വാര്‍ഡുകളിലും രക്തദാനസേന രൂപീകരിക്കും എന്ന ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് രക്തദാനം നടത്തിയത്.

എല്ലാ വാര്‍ഡുകളിലും രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ് നടത്തി വളണ്ടിയര്‍മാരെ തിരഞ്ഞെടുത്ത് രക്തവാഹിനി ചങ്ങരോത്ത് എന്ന പേരില്‍ സേനക്ക് രൂപം നല്‍കും. രക്തദാന സേനയെ പഞ്ചായത്ത് ഓഫീസിന് സമീപം നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി. ബാബു ഫ്‌ളാഗ് ഓഫ് ചെയ്തു.


ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ടി.പി റീന സ്വാഗതമാശംസിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പഞ്ചായത്തംഗങ്ങളായ കെ.വി. അശോകന്‍, എം. അരവിന്ദാക്ഷന്‍, സഡ്.എ. സല്‍മാന്‍, കെ.ടി. മൊയ്തി, എന്‍.പി. സത്യവതി, കെ.ആര്‍. ആതിര സി.പിഐ എം ഏരിയാ കമ്മറ്റി അംഗം കെ.വി. കുഞ്ഞിക്കണ്ണന്‍, പി.എസ്. പ്രവീണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Perambranews Live

NEWS ROUND UP