Categories
headlines

ചങ്ങരോത്ത് ടിപിആര്‍ ഉയര്‍ന്നു ട്രിപ്പിള്‍ ലോക് ഡൗണിലേക്ക്

പേരാമ്പ്ര : ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് ടിപിആര്‍ ഉയര്‍ന്ന് ഡി കാറ്റഗറിയിലേക്ക് മാറി. ടിപിആര്‍ 33 കടന്നതോടെ പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.


പഞ്ചായത്തില്‍ നിലവില്‍ 184 ആളുകള്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച കടകള്‍ തുറക്കാനുള്ള അനുമതി ഉണ്ടായിരുന്നത് ഇതോടെ ഇല്ലാതായി.

അവശ്യസാധനങ്ങള്‍ ഒഴികെയുള്ള സ്ഥാപനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരെത്തി അടപ്പിച്ചു. പഞ്ചായത്തിലെ പ്രധാന അങ്ങാടികളായ പാലേരി, പന്തിരിക്കര, കടിയങ്ങാട് എന്നിവിടങ്ങളിലും നാട്ടില്‍ പുറങ്ങളിലും നിയന്ത്രണം ശക്തമാക്കി.


നിലവില്‍ അവശ്യസാധനങ്ങള്‍ വില്പന നടത്തുന്ന കടകളും ബേക്കറിക്കും ഉച്ചക്ക് 2 മണി വരെ തുറന്ന് പ്രവര്‍ത്തിക്കാമെങ്കിലും ഇതിലും നിയന്ത്രണമുണ്ടാവാനാണ് സാധ്യത.

ട്രിപ്പിള്‍ ലോക്ക് ഡൗണായതോടെ ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യസാധനങ്ങള്‍ വില്പന നടത്തുന്ന കടകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല.


ഈ ദിവസങ്ങളില്‍ മെഡിക്കല്‍ ഷോപ്പുകള്‍ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കുകയുള്ളൂ.

നാളെ മറ്റന്നാളും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുമെന്നും വാക്‌സിന്‍ ക്യാമ്പും നടത്തുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിണ്ടന്റ് ഉണ്ണി വേങ്ങേരി അറിയിച്ചു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP