ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് കേരളോത്സവം: പ്രഹസനമാക്കി മാറ്റാന്‍ അനുവദിക്കില്ല- ഡിവൈഎഫ്

By | Saturday October 26th, 2019

SHARE NEWS

പേരാമ്പ്ര : ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് കേരളോത്സവം പ്രഹസനമാക്കി മാറ്റാന്‍ അനുവദിക്കില്ലെന്ന് ഡിവൈഎഫ്‌ഐ പന്തിരിക്ക യൂണിറ്റ്. സംസ്ഥാനത്തെ യുവജനങ്ങളുടെ, കലാ-കായിക-സാഹിത്യ രംഗങ്ങളിലെ, നൈപുണ്യം പരിപോഷിപ്പിക്കുന്നതിനായി, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ചുവരുന്ന ബൃഹത് പദ്ധതിയാണ് കേരളോത്സവമെന്ന് ഡിവൈഎഫ്‌ഐ ചൂണ്ടിക്കാട്ടി.

ഫണ്ടുകള്‍ വിനിയോഗിക്കാന്‍ അനുമതി ഉണ്ടായിട്ടും ഇത്തരം പരിപാടികളോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന അധികൃതരുടെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂണിറ്റ് മുന്നറിയിപ്പ് നല്‍കി.

കേരളോല്‍സവം വിപുലമായി നടത്താനാവശ്യമായ ഇടപെടല്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാവാത്ത പക്ഷം സമാന്തര കേരളോല്‍സവമടക്കമുള്ള പ്രതിഷേധങ്ങള്‍ക്ക് ഡിവൈഎഫ്‌ഐ പന്തിരിക്കര, പാലേരി മേഖലാ കമ്മറ്റികള്‍ തയാറാവുമെന്നും മുന്നറിയിപ്പ് നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read