ചങ്ങരോത്ത് മാലിന്യ മുക്ത മാതൃക ഭവന പദ്ധതിക്ക് തുടക്കമായി

By | Monday July 29th, 2019

SHARE NEWS

പേരാമ്പ്ര : ചങ്ങരോത്ത് ഗ്രാമപഞ്ചയത്ത് കോഴിക്കോട് നിറവുമായി സഹകരിച്ച് നടപ്പിലാക്കുന്ന മാലിന്യ മുക്ത മാതൃക ഭവന പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിലെ മുഴുവന്‍ വീടുകളും മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായാണ് മാതൃക ഭവനത്തിന്റെ പ്രഖ്യാപനം. പന്തിരിക്കര വലിയപറമ്പില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈലജ ചെറുവോട്ട് ഉദ്ഘാടനം ചെയ്തു.

ക്ഷേമകാര്യ സ്ഥിര സമിതി ചെയര്‍മാന്‍ ഇ.ടി. സരീഷ്, നിറവ് കോ ഓഡിനേറ്റര്‍ അഞ്ജലി വിജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നിറവിന്റെ സഹകരണേത്താടെ വീടുകളിലെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തരം തിരിച്ച് വൃത്തിയാക്കി ശേഖരിക്കുന്നതാണ് പദ്ധതി. കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹകരണത്തോടെ വീടുകളില്‍ ബോധവത്കരണം നടത്തിയാണ് പദ്ധതി മുന്നോട്ട് കൊണ്ടു പോവുക.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read