Categories
headlines

ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിം ലീഗില്‍ നിന്നും കൂട്ടരാജി

 

പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കടിയങ്ങാട് പ്രദേശത്ത് മുസ്ലിം ലിഗില്‍ നിന്നും പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിവെച്ച് സിപിഐഎം ല്‍ ചേര്‍ന്നു.


യൂത്ത് ലീഗ് കടിയങ്ങാട് ടൗണ്‍ കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് സുഹൈല്‍ വാനത്ത് കുനിയില്‍, എക്‌സിക്യുട്ടിവ് അംഗങ്ങളായ ആരിഫ് ഇല്ലത്ത്, അഫ്‌സല്‍ തെക്കോലത്ത്, ജംഷിദ് പുല്ലിയോട്ട്, ജാഫര്‍ കച്ചേരിച്ചാല്‍, മുഹമ്മദ് കുഞ്ഞി ചെറുകുപ്പയില്‍, റിയാസ് ഇല്ലത്ത്, മ ുഹമ്മദലി വലിയപറമ്പില്‍, റഫീഖ് താഴത്ത് കണ്ടി എന്നിവരാണ് രാജിവെച്ച് സിപിഐഎംല്‍ ചേര്‍ന്നത്.

മുസ്ലിം ലീഗ് നേതൃത്വത്തിന്റെ തെറ്റായ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജി. നിയമസഭാ തെരെഞ്ഞടുപ്പിന്റെ ഘട്ടത്തില്‍ തന്നെ മുസ്ലിം ലീഗിന്റെ സജീവ പ്രര്‍ത്തകന്‍ ഇല്ലത്ത് അലി രാജിവെച്ച് സിപിഐഎം ല്‍ ചേര്‍ന്നിരുന്നു.


മതനിരപേക്ഷത ഉയര്‍ത്തി പിടിക്കാനും, സാധാരണക്കാരെ സംരക്ഷിക്കാനും ലീഗ് നേതൃത്ത്വം പരാജയപ്പെട്ടെന്നുമുള്ള ആക്ഷേപമാണ് പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്.

നേതൃത്വത്തിനെതിരെ ഏറെ നാളായി പ്രതിഷേധം പുകയുന്നുണ്ടായിരുന്നു. കടിയങ്ങാട് പ്രദേശത്ത് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിന്
വന്‍ വോട്ടുചോര്‍ച്ചയ്ക്ക് ഇത് കാരണമായിരുന്നു.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP