ബള്‍ക്ക് മീറ്റര്‍ പദ്ധതി സ്വകാര്യ സംരഭമായി വഴിമാറി ചെമ്പനോടയില്‍ കുടിവെള്ള പ്രശ്‌നം രൂക്ഷം

By | Sunday February 24th, 2019

SHARE NEWS

പേരാമ്പ്ര : ചെമ്പനോട, പൂഴിത്തോട് മേഖലയിലെ കുടിവെള്ള പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്നും പഞ്ചായത്തും വാട്ടര്‍ അതോറിറ്റിയും പുലര്‍ത്തി വരുന്ന നിസംഗത അവസാനിപ്പിക്കണമെന്നും ചെമ്പനോടയില്‍ ചേര്‍ന്ന കര്‍ഷക സംരക്ഷക സമിതി യോഗം ആവശ്യപ്പെട്ടു.

ചെമ്പനോട മേഖലയിലെ നാട്ടുകാര്‍ മേലേ അങ്ങാടിയിലെ പൊതു ടാപ്പിനു റീത്തു വെച്ച് പ്രതിഷേധിച്ചു. വാട്ടര്‍ അതോറിറ്റിയും പഞ്ചായത്തും എടുത്ത തീരുമാന പ്രകാരം പെരുവണ്ണാമൂഴി ജംഗ്ഷനില്‍ വര്‍ക്ക് മീറ്റര്‍ വച്ച് അതിന്റെ ചിലവ് ഉപഭോക്താക്കള്‍ വഹിക്കണമെന്നുള്ള തീരുമാനം തികച്ചും തെറ്റാണെന്നും വര്‍ഷങ്ങളായി വാട്ടര്‍ അതോറിറ്റിയില്‍ നിന്നും ഈ പ്രശേത്തേക്ക് സുഗമമായി എത്തിക്കൊണ്ടിരുന്ന പദ്ധതിയാണ് ഇപ്പോള്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്.

ബള്‍ക്ക് മീറ്റര്‍ പദ്ധതി തികച്ചും സ്വകാര്യ സംരഭമായി വഴിമാറുകയും ഭാവിയില്‍ ഇതിന്റെ തുടര്‍ ചിലവുകള്‍ ഉപഭോക്താക്കള്‍ തന്നെ വഹിക്കുന്ന നിലയിലേക്ക് എത്തിച്ചേരുകയും ചെയ്യും. ഇൗ ആവശ്യങ്ങളെയാണ് കര്‍ഷക സമിതി എതിര്‍ക്കുന്നത്.

ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ പഞ്ചായത്തിന്റെയും വാട്ടര്‍ അതോറിറ്റിയുടെയും ഓഫീസുകള്‍ക്ക് മുമ്പില്‍ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് വാര്‍ഡ് മെമ്പര്‍ സെമിലി സുനിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.

ലൂയിസ് ആന്റണി, രാജീവ് തോമസ്, ബാബു കാഞ്ഞിരക്കാട്ട് തൊട്ടിയില്‍, ടോമി വള്ളിക്കാട്ടില്‍, ജോ സെബാസ്റ്റിയന്‍, ലിന്‍സ് ലുക്കോസ്, സുനു വേനക്കുഴി, മനു അറയ്ക്കല്‍, ജോസുകുട്ടി പതയ്ക്കല്‍, ടോമി പേണ്ടാനം, പ്രകാശ് പാറക്കല്‍, ജോബി ഒളവക്കുന്നേല്‍, ജോണ്‍ കെ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read