Categories
headlines

ചെമ്പനോട മോണ്‍. റെയ്മണ്ട് മെമ്മോറിയല്‍ സ്‌കൂളില്‍ കലോത്സവം ഓണ്‍ ലൈനില്‍

പേരാമ്പ്ര (2020 Nov 04) : ഓണ്‍ലൈന്‍ സാധ്യത ഉപയോഗപ്പെടുത്തി കുട്ടികളുടെ കലാ സാംസ്‌ക്കാരിക പുരോഗതിക്ക് അധ്യാപകര്‍ നല്ല രീതിയില്‍ ഇടപെടുന്നത് മാതൃകപരമാണെന്നും, അധ്യാപകര്‍ വിചാരിക്കാതെ ഒരു വിദ്യാര്‍ത്ഥിയും ഒരു സ്‌കൂളും മെച്ചപ്പെടില്ലെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.


ചെമ്പനോട മോണ്‍. റെയ്മണ്ട് മെമ്മോറിയല്‍ സ്‌കൂള്‍ ഓണ്‍ ലൈന്‍ കലോത്സവം ഓണ്‍ലൈനില്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. പിടിഎ പ്രസിഡണ്ട് സജി തോണക്കര അധ്യക്ഷത വഹിച്ചു.

പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സന്തോഷ് മറിയ (ബഥനി), പ്രസാദ് മുഹമ്മ (കോമഡി ആര്‍ട്ടിസ്റ്റ്), പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ സന്ധ്യ ജോസ്, സ്റ്റാഫ് സെക്രട്ടറി സജീഷ് പുത്തൂര്‍, കോഡിനേറ്റര്‍ ജോബി എബ്രഹാം എന്നിവര്‍ സംസാരിച്ചു.


കാറ്റഗറി 1,2,3,4 വിഭാഗത്തില്‍ ഗ്രൂപ്പ് ഇനങ്ങള്‍ ഒഴിവക്കി 30 ഇനങ്ങളിലായി 350 ഓളം കുട്ടികള്‍ വിവിധ പരിപാടികളിലായി പങ്കെടുത്തു.

Minister TP Ramakrishnan said that it is exemplary for teachers to use online potential for the cultural advancement of children and that no student or school can improve without the teachers thinking.


Chembanoda Mon. He was inaugurating the Raymond Memorial School Online Arts Festival online. PTA President Saji Thonakkara presided over the function.

Provincial Superior Sister Santosh Maria (Bethany), Prasad Muhamma (Comedy Artist), Principal Sister Sandhya Jose, Staff Secretary Sajeesh Puthur and Coordinator Joby Abraham spoke.

About 350 children participated in various activities in 30 categories excluding group items in categories 1,2,3,4.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP