ഡ്രൈവര്‍മാര്‍ക്ക് ആദരവും ട്രാഫിക്ക് ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു

By | Friday November 15th, 2019

SHARE NEWS

പേരാമ്പ്ര : ചെമ്പനോട മോണ്‍ റെയ്മണ്ട് മെമ്മോറിയല്‍ സ്‌കൂളില്‍ ശിശുദിന പരിപാടികളോടനുബന്ധിച്ച് ഡ്രൈവര്‍മാരെ ആദരിക്കലും ട്രാഫിക്ക് ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു.

പെരുവണ്ണാമൂഴി സബ് ഇന്‍സ്പക്ടര്‍ കെ.എ. അഫ്‌സല്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സജി തോണക്കര അധ്യക്ഷത വഹിച്ചു. പുതിയ ട്രാഫിക്ക് നിയമങ്ങളും ഡ്രൈവര്‍മാരും എന്ന വിഷയത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുരേഷ് മൊട്ടമ്മല്‍ ക്ലാസെടുത്തു.

പെരുവണ്ണാമൂഴി സ്റ്റേഷന്‍ പിആര്‍ഒ റസാഖ് ആവള, സ്‌കൂള്‍ മാനേജര്‍ സന്ധ്യ ജോസ്, സ്‌കൂള്‍ ലീഡര്‍ അനു ജോസഫ് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സില്‍വി അഗസ്റ്റിന്‍ സ്വാഗതവും പി. സജീഷ് നന്ദിയും പറഞ്ഞു. ശിശുദിനത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് റോള്‍ മോഡല്‍ ഡേയും സംഘടിപ്പിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read